Comedy

Uppum Mulakum Episode – 564

By Shyjil kk

March 27, 2018

എന്തോ ഒരു സർപ്രൈസ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നീലു.എന്താണ് പ്ലാൻ ചെയ്യുന്നത് എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ഇന്ന് വൈകീട്ട് ഒരു സർപ്രൈസ് ഉണ്ടെന്ന് നീലു ഉറപ്പിച്ചു പറയുന്നുണ്ട്.   നീലു ഓഫീസിൽ നിന്നും തിരിച്ചെത്തിയപാടെ സംഭവം  എന്തെന്നറിയാൻ എല്ലാവരും എത്തി. അങ്ങനെ നീലു സർപ്രൈസ് വെളിപ്പെടുത്തി..സംഗതി  ഒരു മാലയാണ്..ഇത്തവണത്തെ ശമ്പളത്തിൽ നിന്നും ഒരു വലിയ തുകയെടുത്ത് ലെച്ചുവിനായി ഒരു മാല വാങ്ങിയിരിക്കുകയാണ് നീലു.

ലെച്ചുവിനു മാത്രമായി മാല വാങ്ങിയത് പക്ഷെ ബാക്കിയുള്ളവർക്ക് തീരെ ഇഷ്ടായില്ല..ശിവയ്ക്കാണ് ഏറ്റവും കൂടുതൽ വിഷമം. പക്ഷെ നീലു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതോടെ ശിവയുടെ പ്രശ്നം ഏറെക്കുറെ മാറി.അങ്ങനെയിരിക്കെയാണ് ബാലുവിന് വേറെ ഒരു ഐഡിയ തോന്നിയത്.ചന്ദ്രൻ വഴി നല്ല ഒരു കാർ വാങ്ങാനാണ് ബാലുവിന്റെ പ്ലാൻ..പക്ഷെ കാറിന്റെ അടവിന്റെ ആദ്യ ഗഡു വായി വലിയൊരു സംഖ്യ അടക്കണം.ലെച്ചുവിന്റെ മാല പണയം വെച്ച് പണം സങ്കടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ബാലു.മുഴുവൻ എപ്പിസോഡ് കാണാം..