പടവലം മാമി ആകെ വിഷമത്തിലാണ്.. കുറേ നാളായി പാടവലത്തേക്ക് പോയിട്ട്..അങ്ങനെയിരിക്കെ പടവലം മാമന്റെ ഫോൺ കാൾ വന്നു..വിളി വന്നപാടെ മാമി ആകെ പരിഭ്രാന്തിയിലായി..എത്രയും പെട്ടെന്ന് പടവലത്തെത്തണമെന്ന ചിന്തയാണ് മാമിക്ക്.പെട്ടെന്ന് എന്തിനാ താറാവാട്ടിലേക്ക് പോകുന്നതെന്ന് എല്ലാവരും ചോദിച്ചെങ്കിലും മാമി ഒന്നും പറഞ്ഞില്ല..ഇന്ന് തന്നെ പടവലത്ത് പോയി വൈകീട്ട് തന്നെ തിരിച്ചെത്തുമെന്നാണ് പറയുന്നത്.പക്ഷെ എന്തിനാണ് പോകുന്നതെന്ന് മാത്രം ഇപ്പോഴും പറഞ്ഞില്ല.
മാമിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബാലു രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു..മാമിയുടെ ഫോൺ രഹസ്യമായി കൈക്കലാക്കിയ ബാലു സംഗതി കണ്ടെത്തി. പടവലം മാമികയുടെ യാത്ര മുടക്കാനായി ഓരോ നുണകളുമായാണ് ബാലു പിന്നീട് എത്തുന്നത്.പക്ഷെ മാമിയും ബാലുവും പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും അവസാനം വിജയിച്ചത് പടവലം മാമൻ ആയിരുന്നു.മുഴുവൻ എപ്പിസോഡ് കാണാം..
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments