Entertainment

Uppum Mulakum Episode – 563

By Shyjil kk

March 22, 2018

തന്റെ അശ്രദ്ധ മൂലം അമ്മയുടെ കാല് പൊള്ളിയ സങ്കടത്തിലാണ് മുടിയൻ…വലിയ അപകടങ്ങളൊന്നും സംഭവിക്കാതെ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയെങ്കിലും ബാലുവിന്റെ അരിശം മാറിയിട്ടില്ല..മുടിയനെ കയ്യിൽ കിട്ടിയാൽ കൈയും കാലും തല്ലിയൊടിക്കുമെന്നാണ് ബാലുവിന്റെ നിലപാട്..ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയ അമ്മയെ കാണാൻ മുടിയനെ സമ്മതിക്കില്ലെന്നും ബാലു പ്രഖ്യാപിച്ചു.

അമ്മയെ കാണാൻ സമ്മതിക്കില്ലെന്ന് ബാലു പറഞ്ഞതോടെ മുടിയൻ വീടു വിട്ടിറങ്ങി..എന്നത്തേയും പോലെ പെട്ടെന്നു തന്നെ മുടിയൻ തിരിച്ചെത്തുമെന്നാണ് ബാലു കരുതിയത്.പക്ഷെ മുടിയനും വാശിയാണ്.എന്തു വിലകൊടുത്തും അമ്മയെ കണ്ടിരിക്കുമെന്ന് ബാലുവിനെ ഫോണിലൂടെ വെല്ലുവിളിച്ചിരിക്കുകയാണ് മുടിയൻ.മുഴുവൻ എപ്പിസോഡ് കാണാം.