മിമിക്രി കോംപെറ്റീഷനിൽ നയനയും പ്രേമും ചേർന്നുള്ള രസകരമായ മത്സരത്തോടെയാണ് ചിരിയുടെ മഹോത്സവ വേദി ഉണരുന്നത്. , ഭാവന അസിൻ നവ്യാ നായർ എന്നീ സൂപ്പർ നായികമാരുടെ ശബ്ദവുമായി നയന മികവ് തെളിയിക്കുമ്പോൾ മേഘനാഥൻ, വത്സലാ മേനോൻ, കുഞ്ചൻ എന്നിവരുടെ ശബ്ദവുമായാണ് പ്രേം കഴിവ് തെളിയിക്കുന്നത്.
കോഴിക്കോട് സ്വദേശി സുധൻ എന്ന കലാ പ്രതിഭ മമ്മൂട്ടി, കുഞ്ഞാലിക്കുട്ടി,പിണറായി വിജയൻ എന്നിവരുടെ ശബ്ദവുമായാണ് കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്നത്.സ്പെഷ്യൽ പെർഫോർമസിൽ പ്രദീപ് എന്ന കറ തീർന്ന കലാകാരൻ അവതരിപ്പിക്കുന്ന പുതുമയാർന്ന അനുകരണ പ്രകടനം.സ്പോട്ട് ഡബ്ബിങ്ങിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ശബ്ദം അനുകരിക്കുന്ന സുനീഷ് തിരുമ്പാടി. മിമിക്രി രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട ഹാസ്യ വിസ്മയം ഉണ്ണി എസ് നായർക്ക് കോമഡി ഉത്സവത്തിന്റെ ആദരം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments