റിപ്പയർ കിട്ടിയ മിക്സിയുടെ എല്ലാ പ്രശ്നങ്ങളും തീർത്ത് ഉടമസ്ഥന് തന്നെ തിരിച്ചു കൊടുക്കാൻ പോകുകയാണ് ബാലു.മിക്സി പാക്ക് ചെയ്യുന്ന സമയത്ത് ഒരു കാൾ വന്നതിനാൽ ബാലു ഒന്ന് പുറത്തേക്ക് പോയതാണ്..അപ്പോഴേക്കും പടവലം മാമിയുടെ അശ്രദ്ധ കാരണം മിക്സി താഴെ വീണ് പൊട്ടി.അപ്രതീക്ഷിതമായി മിക്സി പൊട്ടിയതോടെ പടവലം മാമി ആകെ പരിഭ്രമിച്ചു പോയി.ഒന്നും അറിയാതെ പോലെ മിക്സി പഴയ സ്ഥാനത്തു തന്നെ വെച്ച് പടവലം മാമി തടി തപ്പി
മിക്സി നശിപ്പിച്ച ആളെ കണ്ടെത്തുമെന്ന ദൃഡനിശ്ചയത്തോടെയാണ് ബാലു തിരികെ വീട്ടിലിലെത്തിയത്.നാലു മക്കളെയും നീലുവിനെയും മാറി മാറി ചോദ്യം ചെയ്തെങ്കിലും കള്ളനെ കണ്ടെത്താനുള്ള സൂചനയൊന്നും ബാലുവിന് കിട്ടിയില്ല..സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ ബാലുവിന്റെ അന്വേഷണം പുരോഗമിക്കുകയാണ്..ശാസ്ത്രീയമായ അന്വേഷണ രീതികളൊന്നും ഫലംകണ്ടില്ലെന്നു കണ്ടതോടെ ബാലു അവസാന തന്ത്രം പ്രയോഗിച്ചു.. മിക്സി നശിപ്പിച്ചത് പടവലം മാമിയാണെന്ന്ന് തെളിയിക്കുകയും ചെയ്തു.മുഴുവൻ എപ്പിസോഡ് കാണാം..
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments