രതീഷും ആശിഷും ചേർന്നൊരുക്കുന്ന മിമിക്രി മത്സരത്തോടെയാണ് ചിരിയുടെ മഹോത്സവ വേദി ഉണരുന്നത്. പിണറായി വിജയൻ. ഉമ്മൻ ചാണ്ടി, സുകുമാർ അഴീക്കോട് എന്നിവരുടെ ശബ്ദവുമായാണ് ആശിഷ് കഴിവ് തെളിയിക്കുന്നത്. അശോകൻ,വി ഡി രാജപ്പൻ എന്നിവരെ അനുകരിച്ചുകൊണ്ട് രതീഷും മികവു തെളിയിക്കുന്നു..!
പാട്ടിന്റെ ലോകത്തെ കൊച്ചു റോക്സ്റ്റാർ പ്രണവ് എന്ന കൊച്ചു ഗായകനാണ് പിന്നീട് കോമഡി ഉത്സവ വേദിയിലെത്തുന്നത്.പാടിപ്പതിഞ്ഞ പ്രൊഫഷണൽ ഗായകരെപ്പോലും പിന്നിലാക്കുന്ന എനർജിയുമായി പ്രണവ് എന്ന നാളെയുടെ ഗായകൻ കോമഡി ഉത്സവവേദി കീഴടക്കുന്നു.
ചരിത്രത്തിലാദ്യമായി കണ്ണു കെട്ടി സ്പോട്ട് ഡബ്ബ് ചെയ്ത വ്യക്തി എന്ന ഖ്യാതി സ്വന്തമാക്കിയാണ് അരുൺ രാജ് സ്പോട്ട് ഡബ്ബിങിനെത്തുന്നത്.
ദി ഗ്രേറ്റ് മില്ലേനിയം ഡാൻസേഴ്സ് ഒരുക്കുന്ന അവിശ്വസനീയ അക്രോബാറ്റിക് ഡാൻസാണ് സ്പെഷ്യൽ പെർഫോമൻസിനലെ പ്രധാന സവിശേഷത.
രജനികാന്തിന്റെ അപരനായി ഹാസ്യ ലോകത്ത് ചിര പ്രതിഷ്ഠ നേടിയ കലാഭവൻ സജീവിന് 27 വർഷത്തെ കലാ സപര്യക്ക് കോമഡി ഉത്സവത്തിന്റെ ആദരം. മുഴുവൻ എപ്പിസോഡ് കാണാം
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments