വലിയ ഒരു കോടീശ്വരന്റെ മകളുടെ കല്യാണത്തിന് പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരം കിട്ടിയിരിക്കുകയാണ് മുടിയന്..മാസങ്ങൾക്ക് ശേഷം ഒരു നല്ല ഡാൻസ് പ്രോഗ്രാം കിട്ടിയതിന്റെ സന്തോഷത്തിലാണ് മുടിയൻ..വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി..അങ്കമാലിയിലെ വലിയ ഒരു കൺവെൻഷൻ സെന്ററിലാണ് പ്രോഗ്രാം.
പെട്ടെന്ന് വീണു കിട്ടിയ പരിപാടിയായതിനാൽ ലൈറ്റ് അറേഞ്ച്മെൻറ്സ് ചെയ്യാൻ പറ്റിയ ആളുകളെയൊന്നും കിട്ടിയില്ല..ഇത് കേട്ടതോടെ ബാലുവിന് പുതിയ ഒരു ഐഡിയ തോന്നി..പരിപാടിയുടെ ലൈറ്റ്സ് ബാലു ഏറ്റെടുക്കാം..കല്യാണത്തിനിടെയുള്ള പരിപാടിയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയം ഒരുക്കാമെന്ന് ബാലു മുടിയനു വാക്ക് കൊടുത്തു.ആദ്യം മുടിയൻ സമ്മതിച്ചില്ലെങ്കിലും പിന്നീട് നീലു നിർബന്ധിച്ചപ്പോൾ മുടിയൻ വഴങ്ങി.അങ്ങനെ ബാലുവും മുടിയനും പരിപാടിക്കായി വീട്ടിൽ നിന്നിറങ്ങി.മുഴുവൻ എപ്പിസോഡ് കാണാം..
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments