Entertainment

Uppum Mulakum Episode – 559

By Shyjil kk

March 15, 2018

കയ്യിൽ തീരെ പണമില്ലാതെ കഷ്ടപ്പെടുകയാണ് പാവം ബാലു. വട്ടച്ചിലവിനുള്ള പണം കണ്ടെത്താൻ വല്ല ജോലിയും കിട്ടുമോ എന്നാണ് ബാലു അന്വേഷിക്കുന്നത്. പ്രോഗ്രാം ഒന്നുമില്ലാതെ ചുമ്മാ നടക്കുന്ന മുടിയനോട് പോലും ബാലു ജോലി അന്വേഷിക്കുന്നുണ്ട്.കമ്മീഷൻ കൊടുക്കാമെന്ന് പറഞ്ഞിട്ടും  ബാലുവിന് ജോലി സംഘടിപ്പിച്ചുകൊടുക്കാൻ  മുടിയൻ തയ്യാറായില്ല.

പുതിയ കുഞ്ഞിന്റെ ചോറൂണ് ഗുരുവായൂരിൽ വെച്ചു തന്നെ നടത്തണമെന്ന് വാശിയിലാണ് ബാലു.പക്ഷെ പടവലം മാമിക്ക് ആ തീരുമാനം തീരെ ഇഷ്ടപ്പെട്ടില്ല.മറ്റെന്തോ ഗൂഢ ലക്ഷ്യവുമായാണ് ബാലു ഗുരുവായൂരിൽ ചോറൂണ് നടത്താൻ തയ്യാറെടുക്കുന്നതെന്നാണ് പടവലം മാമിയുടെ സംശയം. ആര് പറഞ്ഞാലും ബാലു തന്റെ തീരുമാനം മാറ്റില്ലെന്നറിഞ്ഞതോടെ  പടവലം മാമി  ഒരു തന്ത്രം പ്രയോഗിച്ചു..മുഴുവൻ എപ്പിസോഡ് കാണാം.