Comedy

Comedy Utsavam Episode – 132

By Shyjil kk

March 15, 2018

ചിരിയുടെ മഹോത്സവ വേദിക്ക് അരങ്ങുണരുന്ന മിമിക്രി മത്സരവുമായി വിഷ്ണുവും വിനോദുമാണ്  ഇത്തവണയെത്തുന്നത് വിനയ് ഫോർട്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ,പ്രകാശ് രാജ്  എന്നിവരുടെ ശബ്ദവുമായി വിഷ്ണുവും  ശ്രീകണ്ഠൻ നായർ കവിയൂർ പൊന്നമ്മ ഗോപിനാഥ്‌ മുതുകാട്  എന്നിവരുടെ ശബ്ദമനുകരിച്ചുകൊണ്ട് വിനോദും കഴിവു തെളിയിക്കുന്നു.

വൈറൽ വീഡിയോ സെഗ്മെന്റിൽ കാസർഗോഡ് സ്വദേശി ഗോപാൽ ജി എന്ന സംഗീത പ്രതിഭ തന്റെ സംഗീത മധുരവുമായി വ്യത്യസ്തമായ ഒരു പ്രകടനവുമായെത്തുന്നു. പൊറാട്ടുകളിയുടെ മനോഹാരിതയുമെത്തുന്ന പ്രണവം ശശിയും ആദർശ് എന്ന കൊച്ചു മിടുക്കനും കോമഡി ഉത്സവ വേദിയെ രസിപ്പിക്കുന്ന കാഴ്ച്ച. സ്പോട്ട് ഡബ്ബിങ്ങിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളെ കോർത്തിണക്കികൊണ്ട് പുതുമയുണർത്തുന്ന ഡബ്ബിങ്ങുമായി ബേസിൽ എത്തുന്നു. രഘു കളമശ്ശേരിയെന്ന കലാ നക്ഷത്രത്തിന് കോമഡി ഉത്സവത്തിന്റെ ആദരം.മുഴുവൻ എപ്പിസോഡ് കാണാം.