Comedy

Comedy Utsavam Episode – 131

By Shyjil kk

March 14, 2018

ഫിലിം ക്രിട്ടിക്‌സ് അവാർഡ്‌സിൽ സ്പെഷ്യൽ ജ്യൂറി പുരസ്‌കാരം നേടിയ കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ടിനിടോമിൻറെ  നേട്ടം ആഘോഷിച്ചുകൊണ്ടാണ് കോമഡി ഉത്സവത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നത്.

മിമിക്രി മത്സരത്തിൽ അനീഷും അനിലും ചേർന്നൊരുക്കുന്ന അനുകരണ വിരുന്ന്.കലാഭവൻ മണി, വിജയ രാഘവൻ, അനൂപ്മേനോൻ എന്നിവരുടെ ശബ്ദവുമായി അനീഷും സുരേഷ് ഗോപി,മമ്മൂട്ടി, ജോയ് മാത്യു ശബ്ദങ്ങളുമായി അനിലും കഴിവു തെളിയിക്കുന്നു. സ്പെഷ്യൽ പെർഫോമൻസിൽ അന്നാ ഫാത്തിമഎന്നാ ആറു വയസ്സുകാരി കൊച്ചുമിടുക്കിയുടെ അത്ഭുതപ്പെടുത്തുന്ന മിമിക്രി.

കോമഡി ഉത്സവത്തിന്റെ സ്വന്തം നിസാം ഒരിക്കൽക്കൂടി സംഗീത സാന്ദ്രമായ അനുകരണ പ്രതിഭയുമായി ചിരിയുടെ മഹോത്സവ വേദിയെ കീഴടക്കുന്നു. കോമഡി ഉത്സവത്തിലൂടെ തന്നെ പ്രശസ്തനായ ആദർശ് ഇത്തവണ ബാലു വർഗീസിനാണ് സ്പോട്ട് ഡബ്ബ് ചെയ്യുന്നത്. കാൽ നൂറ്റാണ്ടായി ഹാസ്യ ലോകത്ത് ചിരിയുടെ വെടിക്കെട്ടുകൾ തീർക്കുന്ന ഹരിശ്രീ മാർട്ടിന് കോമഡി ഉത്സവത്തിന്റെ ആദരം. മുഴുവൻ കാഴ്ച്ചകൾ കാണാം..