Comedy Utsavam

Comedy Utsavam Episode -130

By Shyjil kk

March 14, 2018

കോമഡി ഉത്സവ യാത്രയിലൂടെ കണ്ടെത്തിയ അമ്പാടി നാണു എന്ന അസാധ്യ സ്റ്റാൻഡ് അപ്പ് ഹാസ്യ കലാകാരനു ആദരാഞ്ജലികളർപ്പിച്ചുകൊണ്ടാണ് കോമഡി ഉത്സവത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നത്.

ശശി കലിംഗ ക്യാപ്റ്റൻ രാജു, കുതിരവട്ടം പപ്പു എന്നിവരുടെ ശബ്ദവുമായാണ് അൻസൺ പ്രേക്ഷകരിൽ ചിരിയുണർത്തുന്നത്. ജനാർദ്ദനൻ, ജാഫർ ഇടുക്കി ,ജയറാം  എന്നിവരുടെ ശബ്ദം മികവോടെ അവതരിപ്പിച്ചുകൊണ്ട് കോതമംഗലം സ്വദേശി ജിതിനും കഴിവ് തെളിയിക്കുന്നു.

സ്പെഷ്യൽ പെർഫോമൻസിൽ കാസർഗോഡ് സ്വദേശി ബിജിത രഘുരാജ് എന്ന കലാകാരിയുടെ വ്യത്യസ്തവും മികവുറ്റതുമായ  അനുകരണ പ്രകടനം. ഇതിഹാസ ഗായകനും നർത്തകനുമായ മൈക്കിൾ ജാക്സണെ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അസാധ്യ മികവോടെ അനുകരിക്കുന്ന സിബി എന്ന കലാകാരന്റെ അമ്പരപ്പിക്കുന്ന പ്രകടനം.സുധീർ കരമനയ്ക്കായി   സ്പോട്ട് ഡബ്ബ് ചെയ്യാനെത്തുന്ന അജേഷ്.മുഴുവൻ എപ്പിസോഡ് കാണാം.