Comedy

Comedy Utsavam Episode – 128

By Shyjil kk

March 10, 2018

മിമിക്രി കോംപെറ്റീഷനിൽ  രാഷ്ട്രീയ നേതാക്കന്മാരുടെ ശബ്ദവുമായി സുവിനും  വ്യത്യസ്ത അനുകരണ പ്രകടനവുമായി   ബാലൻ കോട്ടപ്പുറവുമെത്തുന്നു. പഴയ കൽക്കരി തീവണ്ടിയുടെയും , മുറത്തിൽ അരി ചേറുന്നതിൻെറയും , പൂച്ചകൾ  അടികൂടുന്നതിന്റെയും വേറിട്ട ശബ്ദങ്ങളുമായാണ് ബാലൻ കോമഡി ഉത്സവ വേദിയെ ചിരിപ്പിക്കുന്നത്. പത്മജ വേണുഗോപാൽ പന്ന്യൻ രവീന്ദ്രൻ,ആര്യാടൻ മുഹമ്മദ് എന്നിവരുടെ ശബ്ദം മികച്ച രീതിയിൽ അവതരിപ്പിച്ചുകൊണ്ട് സുവിനും ഒരിക്കൽ കൂടി കഴിവു തെളിയിക്കുന്നു.

ഭാഷയുടെ വേലിക്കെട്ടുകൾക്കപ്പുറത്തു നിന്നും കലയെ സ്നേഹിക്കുന്ന സുദർശൻ എന്ന തമിഴ് സഹോദരനന്റെ കിടിലൻ മിമിക്രിയാണ് സ്പെഷ്യൽ പെർഫോമൻസിലെ ആദ്യ അത്ഭുതം.  പഞ്ചവാദ്യത്തിൽ വിജയ ഗാഥ രചിക്കുന്ന ടീം പഞ്ചവാദ്യം  കോമഡി ഉത്സവ വേദിയിലെത്തി താള വിസ്മയം തീർക്കുന്ന മറ്റൊരു സ്പെഷ്യൽ പെർഫോമൻസ്. സ്പോട്ട് ഡബ്ബിങ്ങിൽ സാജു നവോദയ എന്ന പാഷാണം ഷാജിക്ക് ശബ്ദം നൽകുന്ന അരുൺ. പതിറ്റാണ്ടുകളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ചിരിയുടെ തിരയിളക്കവുമായി നിറഞ്ഞു നിൽക്കുന്ന ജോബിയെന്ന ഹാസ്യ വിസ്മയത്തിന് കോമഡി ഉത്സവ വേദിയുടെ ആദരം. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ ഒരു നോക്കു കാണാൻ കൊതിച്ച സ്വാലിഹ് എന്ന കൊച്ചുമിടുക്കന്റെ സ്വപ്നം കോമഡി ഉത്സവത്തിലൂടെ സഫലമായപ്പോൾ..! മുഴുവൻ എപ്പിസോഡ് കാണാം..