Comedy

Uppum Mulakum Episode -556

By Shyjil kk

March 09, 2018

സ്കൂൾ വിട്ടു വന്നതു മുതൽ ശിവയ്ക്ക് ഭയങ്കര ദേഷ്യമാണ്.കേശുവിനോടും ലെച്ചുവിനോടും എല്ലാവരോടും വല്ലാത്ത അരിശത്തോടെയാണ് ശിവ പെരുമാറുന്നത്.പെട്ടെന്നെങ്ങെനെയാ  ശിവയുടെ സ്വഭാവം മാറിയതെന്നാണ് ഉറ്റ കൂട്ടുകാരൻ കേശുവിന്റെ സംശയം.അങ്ങനെ കേശു വളരെ രഹസ്യമായി അലീന ഫ്രാൻസിസിനെ വിളിച്ചു നോക്കി.അപ്പോഴാണ് കേശുവിന് കാര്യങ്ങളുടെ യഥാർത്ഥ ഗതി മനസ്സിലായത്..

പുതിയ വാവ വരുന്നതോടെ വീട്ടിലെ ചെറിയ കുട്ടി എന്ന പദവി ശിവയ്ക്ക് നഷ്ടമാകും.ഈ കാര്യവും പറഞ്ഞു ക്ലാസ്സിലെ കൂട്ടുകാരെല്ലാം കൂടി  ശിവയെ കണക്കിന് കളിയാക്കി.ഇതോടെയാണ് എപ്പോഴും ചിരിച്ചു കളിച്ചു നടക്കാറുള്ള ശിവ ആകെ അസ്വസ്ഥമായത്. ശിവയുടെ പ്രശ്‌നം മനസ്സിലാക്കിയതോടെ ലെച്ചുവും കേശുവുമെല്ലാം ചേർന്ന് ശിവയെ നന്നായി ഭ്രാന്തു പിടിപ്പിക്കാൻ തുടങ്ങി.പക്ഷെ ശിവയുടെ സങ്കടം തീർക്കാൻ ബാലു ഒരു വഴി കണ്ടെത്തി..മുഴുവൻ എപ്പിസോഡ് കാണാം..