Comedy Utsavam

Comedy Utsavam Episode – 126

By Shyjil kk

March 07, 2018

  ലാലു അലക്സ് കെ എസ് ജോർജ് കെ പി ഉദയഭാനു എന്നിവരുടെ ശബ്ദങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് സെബാസ്റ്റിയൻ എന്ന കലാകാരൻ മിമിക്രി മത്സര വേദിയിലെത്തുന്നത്. അജി ലാൽ എന്ന തിരുവനന്തപുരത്തുകാരൻ തല അജിത്, പ്രകാശ് രാജ്, ജയ വിജയ എന്നിവരെ അനുകരിച്ചുകൊണ്ടും  കഴിവ് തെളിയിക്കുന്നു.

സ്പെഷ്യൽ പെർഫോമൻസിൽ ശ്രീജിത്ത് എന്ന കൊച്ചു മിടുക്കന്റെ അമ്പരപ്പിക്കുന്ന അനുകരണ പ്രകടനം.പാട്ടിന്റെ ലോകത്ത് വിസ്മയങ്ങൾ തീർക്കുന്ന നക്ഷത്ര ഗായകൻ ബാബു മോഹൻ വേറിട്ട സംഗീതവുമായെത്തി കോമഡി ഉത്സവ വേദി കീഴടക്കുന്നു.വൈറൽ വീഡിയോ വിഭാഗത്തിൽ ഇന്റർനെറ്റിലൂടെ സംഗീതവുമായി കൂട്ടുകൂടി ജിഷ്ണു എന്ന അതുല്യ പ്രതിഭയുടെ പുല്ലാങ്കുഴൽ വിസ്മയം. സ്പോട്ട് ഡബ്ബിങ്ങിൽ ശിവജി ഗുരുവായൂരിന് ശബ്ദം നൽകി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ജയേഷ്. മിമിക്രിയിലെ അതികായന്മാർക്ക് കോമഡി ഉത്സവം നൽകുന്ന ആദരവ് ഏറ്റുവാങ്ങാൻ ഇത്തവണ എത്തുന്നത്   കലാ ലോകത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന റിയാസ് നർമ്മകല എന്ന കലാ പ്രതിഭയാണ്. മുഴുവൻ എപ്പിസോഡ് കാണാം.