Comedy

Uppum Mulakum Episode – 552

By Shyjil kk

March 06, 2018

സുരേന്ദ്രൻ ബാലുവിനെ പോലെയല്ല..കാലം മാറുന്നതിനനുസരിച്ച് പുതിയ മാറ്റങ്ങളും ജീവിതത്തിൽ അനിവാര്യമാണെന്നാണ് സുരേന്ദ്രന്റെ പക്ഷം.അതുകൊണ്ടാണ് തന്റെ കട ചെറുതാണെലും അവിടെ ഒരു സിസി ടിവി സ്ഥാപിച്ചത്.ഇപ്പോൾ കടയിൽ പോയില്ലെങ്കിലും അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും സുരേന്ദ്രന് വ്യക്തമായി കാണാം.പക്ഷെ ബാലുവും മുടിയനും ക്യാമറയിലൂടെ നോക്കിയപ്പോൾ  പഞ്ചസാരയിൽ കൂടി ഓടിക്കളിക്കുന്ന എലിയെയും തൊട്ടപ്പുറത്ത് പ്രസവിച്ചു കിടക്കുന്ന പൂച്ചയെയുമൊക്കെയാണ്  കണ്ടത്..

സിസി ടിവിലൂടെ പുതിയ ഒരു ബിസിനസ്സും സ്വപ്നം കണ്ടാണ് ബാലു അങ്ങാടിയിൽ നിന്നും വന്നത്. ഒരു കടയിൽ സിസി ടിവി സ്ഥാപിച്ചുകൊടുത്താൽ അയ്യായിരം രൂപ ലാഭമുണ്ടാക്കാനുള്ള കിടിലൻ തന്ത്രം. അങ്ങനെ സിസി ടിവി സ്ഥാപിക്കാനുള്ള ക്വട്ടേഷനും ഏറ്റെടുത്താണ് ബാലു വന്നിരിക്കുന്നത്.പക്ഷെ ഒരു 15000 രൂപയുണ്ടെങ്കിലേ എല്ലാം നടക്കുകയുള്ളൂ..എന്തു വന്നാലും പണം തരില്ലെന്ന വാശിയിലാണ് നീലു.അങ്ങനെ ബാലു പതിനെട്ടാമത്തെ അടവും പ്രയോഗിച്ചു.പക്ഷെ ഇത്തവണ ബാലുവിന് തീരെ ഭാഗ്യമില്ല..മുഴുവൻ എപ്പിസോഡ് കാണാം..