Comedy

Comedy Utsavam Episode – 124

By Shyjil kk

March 06, 2018

മിമിക്രി കോംപെറ്റീഷനിൽ മഹേഷ്, പ്രതീഷ് എന്നീ ഇരട്ടകൾ ചേർന്നൊരുക്കുന്ന അനുകരണ വിരുന്നോടെയാണ് കോമഡി ഉത്സവത്തിന് കൊടിയേറുന്നത്. ഗോപിനാഥ് മുതുകാട്, വിനീത് ശ്രീനിവാസൻ, എ പി ജെ അബ്ദുൽ കലാം എന്നിവരുടെ ശബ്ദങ്ങളുമായി മഹേഷും കെ മുരളീധരൻ,കവി മധുസൂദനൻ നായർ, മുകേഷ് എന്നിവരുടെ ശബ്ദങ്ങൾ അനുകരിച്ചുകൊണ്ട് പ്രതീഷും കോമഡി ഉത്സവ വേദി കീഴടക്കുന്നു.

അകക്കണ്ണിന്റെ കരുത്തുമായി ജീവിതത്തിന്റെ ഇരുട്ടിനെ  അകറ്റിയ സനേഷ് എന്ന അധ്യാപകന്റെ ഊർജ്ജ്വ സ്വലമായ കിടിലൻ കലാ പ്രകടനങ്ങൾ. സ്പോട്ട് ഡബ്ബിങ്ങിൽ പറവയിലെ ദുൽഖറിന് ഡബ്ബ് ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന അഖിൽ. വിധിയോട് പൊരുതി നേടിയ കലാ മികവുമായി കോമഡി ഉത്സവ വേദിയിലെത്തിയ അബ്ദുൽ കരീം എന്ന മികച്ച കലാകാരന്റെ പ്രകടനം. കലാ രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന അതുല്യ കലാകാരൻ കലാഭവൻ ഹനീഫിന് കോമഡി ഉത്സവത്തിന്റെ ആദരം..മുഴുവൻ എപ്പിസോഡ് കാണാം..