Comedy

Uppum Mulakum Episode – 551

By Shyjil kk

March 04, 2018

പതിവില്ലാതെ സുരേന്ദ്രൻ രാവിലെ നേരെത്തെ തന്നെ ബാലുവിന്റെ വീട്ടിലെത്തി.അപ്രതീക്ഷിതമായ സന്ദർശനത്തിന്റെ ലക്ഷ്യമെന്തെന്ന് ചോദിച്ചറിയുന്ന സമയത്താണ് നീലുവും പടവലം മാമിയും മാമനും കൂടിഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തുന്നത്. വന്നപാടെ പടവലം മാമി ബാലുവിന്റെ നേർക്ക് തിരിഞ്ഞു. ഒടുവിൽ പടവലം മാമിയുടെ ശല്യം തീർക്കാൻ വേണ്ടി കുറെ ഗെയിമുകൾ ഉള്ള ഒരു ആൻഡ്രോയിഡ് ഫോൺ വാങ്ങിക്കൊടുക്കാൻ പടവലം മാമനോട് ബാലു ഉപദേശിച്ചു..ബാലുവിന്റെ ഐഡിയ മാമനും നന്നേ ഇഷ്ടപ്പെട്ടു.മാമിയുടെ ശല്യം എങ്ങനെ ഒഴിവാക്കാം എന്ന് തന്നെയായിരുന്നു പാവം പടവലം മാമന്റെയും ചിന്ത.

സുരേന്ദ്രൻ ചുമ്മാ വന്നതല്ല എന്ന് പിന്നീടാണ് എല്ലാവർക്കും മനസ്സിലായത്..ബാലുവിന് ഒരു കിടിലൻ ജോലി ശരിയാക്കികൊണ്ടാണ് സുരേന്ദ്രൻ എത്തിയിരിക്കുന്നത്.അതും ഇംഗ്ലണ്ടിൽ വേരുകളുള്ള ഒരു വലിയ കമ്പനിയിൽ..പക്ഷെ എന്തു വന്നാലും ജോലിക്ക് പോകില്ലെന്ന വാശിയിലാണ് ബാലു.ഒടുവിൽ വീട്ടിലെ എല്ലാവരും നിർബന്ധിച്ചപ്പോൾ പാതി മനസ്സോടെ ബാലു സമ്മതിച്ചു.അങ്ങനെ കമ്പനിയുടെ എം ഡിയെ വിളിക്കുകയാണ് ബാലു..