Comedy

Uppum Mulakum Episode – 550

By Shyjil kk

March 03, 2018

വീട്ടിലെ കുഞ്ഞവയ്ക്കായി ഒരു പുതിയ തൊട്ടിൽ വാങ്ങനുള്ള തയ്യാറെടുപ്പിലാണ് ലെച്ചു.അച്ഛനും അമ്മയും അറിയാതെ സർപ്രൈസായി  തൊട്ടിൽ വീട്ടിലെത്തിക്കാനാണ് ലെച്ചുവിന്റെ പദ്ധതി. പ്ലാൻ നടപ്പിലാക്കാനായി കേശുവിനെയും ശിവയേയും മുടിയനെയും കൂടെക്കൂട്ടാൻ വേണ്ടി ലെച്ചു  പല വഴികളും നോക്കുന്നുണ്ട്. മൂവായിരത്തോളം രൂപയുടെ തൊട്ടിൽ വാങ്ങാനാണ് ലെച്ചുവിന്റെ ആഗ്രഹം.അതിനായി 1500 ലെച്ചു നൽകും.ബാക്കി പണം മുടിയനും കേശുവും ശിവയും കണ്ടെത്തണം.

അങ്ങനെയിരിക്കെയാണ് നീലുവിന് ഒരു മോഹം.അങ്ങാടിയിലുള്ള ഹോട്ടലിൽ നിന്നും സോഫ്റ്റ് ചപ്പാത്തിയും കോളിഫ്ലവർ കറിയും കഴിക്കണമെന്ന്…ആഗ്രഹം പറഞ്ഞതും ബാലു അങ്ങാടിയിലേക്കോടി.പക്ഷെ ഭക്ഷണപ്പൊതിയുമായെത്തിയതും കേശുവും ശിവയും പറന്നെത്തി. നീലുവിന് രഹസ്യമായി നല്കാൻ കൊണ്ടുവന്ന ഭക്ഷണം അങ്ങനെ എല്ലാവരും കൂടി പങ്കിട്ടെടുത്തു.. തൊട്ടിൽ വാങ്ങാനുള്ള പിരിവ് നടന്നുകൊണ്ടരിക്കുകയാണ്.പക്ഷെ അവസാനം ബാലുവിനാണ് നേട്ടമുണ്ടായതെന്ന് മാത്രം.മുഴുവൻ എപ്പിസോഡ് കാണാം