Comedy

Comedy Utsavam Episode – 123

By Shyjil kk

March 03, 2018

കോമഡി ഉത്സവത്തിന്റെ പുതിയ എപ്പിസോഡിന്റെ കൊടിയേറ്റത്തിനായി  ജിജിനും ഗോപുവും മിമിക്രി മത്സരത്തിനായെത്തുന്നു. ശ്രീനിവാസൻ ജഗതി സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ ശബ്ദവുമായി ജിജിനും പഴയ കല നടന്മാരായ പ്രേം നസീർ, ജയൻ  കെ പി ഉമ്മർ ത്രയത്തിന്റെ ശബ്ദമാനുകരിച്ച് ഗോപുവും കഴിവു തെളിയിക്കുന്നു.

സംഗീതം, നൃത്തം അഭിനയം തുടങ്ങി നിരവധി മേഖലകളിൽ കലയുടെ കയ്യൊപ്പ് ചാർത്തിയ ജിനീഷ് ചന്ദ്രോദയം വ്യത്യസ്ഥമായ ഒരു പ്രകടനവുമായാണെത്തുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നൃത്ത രംഗങ്ങളിലെ സമാനതകളും ശൈലികളും  കണ്ടെത്തി അവ  അസാധ്യ മികവോടെ അനുകരിക്കുന്ന ജിനീഷിന്റെ കിടിലൻ പ്രകടനം.

സ്പെഷ്യൽ പെർഫോമൻസ് വിഭാഗത്തിൽ  പാട്ടും നൃത്തവുമായി  മലയാളികളെ അത്ഭുതപ്പെടുത്തുന്ന കലാ കൂട്ടായ്മയുടെ നൃത്തവിസ്മയം.സ്പോട്ട് ഡബ്ബിങ്ങിൽ  ഹാപ്പി വെഡിങ്‌  എന്ന ചിത്രത്തിലെ  സിജു വില്സണെ മികവാർന്ന രീതിയിൽ അനുകരിക്കുന്ന ശ്രീലാൽ. അനുകരണ ലോകത്ത് ഹാസ്യത്തിന്റെ അശ്വമേധം നടത്തിയ കോട്ടയം വില്യംസിന് കോമഡി ഉത്സവത്തിന്റെ ആദരം.