Comedy

Comedy Utsavam Episode – 122

By Shyjil kk

March 01, 2018

മധു ബാലകൃഷ്ണൻ, അഫ്സൽ അൻവർ സാദത്ത് എന്നീ ഗായകരുടെ ശബ്ദം മികവുറ്റ രീതിയിൽ അനുകരിച്ചുകൊണ്ടാണ് പാലക്കാട് അലനല്ലൂർ സ്വദേശിയായ വിഷ്ണു കോമഡി ഉത്സവ വേദിയിലെ മിമിക്രി കോംപെറ്റിഷനിൽ കഴിവ് തെളിയിക്കുന്നത്. അമരീഷ് പുരി, ആനന്ദവല്ലി ആശാ ഭോസ്‌ലെ എന്നിവരുടെ ശബ്ദവുമായി വേറിട്ട പ്രകടനത്തോടെ നിഷിനും മിമിക്രി മത്സരത്തെ വിഭവ സമൃദ്ധമാക്കുന്നു.

സ്വന്തം അച്ഛന്റെ പാട്ടു കേട്ട് സംഗീത ലോകത്തേക്ക് പിച്ചവെച്ച ഗായക പ്രതിഭ രാഗപ്രിയ..ഓട്ടിസമെന്ന ശാരീരിക അവശതയെ  സംഗീതത്തിന്റെ മധുരവുമായി പൊരുതി തോൽപ്പിച്ച രാഗപ്രിയയുടെ സംഗീത സാന്ദ്രമായ പ്രകടനം.മൂന്നു ദശാബ്ദമായി ഹാസ്യത്തിന്റെ വേറിട്ട പ്രകടനങ്ങളുമായി മലയാളികളെ അതിരുകളില്ലാത്ത ചിരിയുടെ ലോകത്തേക്കെത്തിച്ച ഏലൂർ ജോർജിന് കോമഡി ഉത്സവ വേദിയിൽ ആദരവ്.  മിഥുൻ ‘ഭാഗവതരു’ടെ കിടിലൻ കച്ചേരിക്ക് ഏലൂർ ജോർജിന്റെ മൃദംഗ വായന. സ്പോട്ട് ഡബ്ബിങ്ങിൽ മലയാളത്തിന്റെ യുവനടി നമിത പ്രമോദിന് ശബ്ദം നൽകി സജ്‌ന. ചിരിയുടെ ഉത്സവവേദിയിൽ സ്നേഹ സ്വാന്തനവുമായി കുഞ്ഞു ദൈവം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.മുഴുവൻ എപ്പിസോഡ് കാണാം.