Comedy

Uppum Mulakum Top 5 | No# 1

By Shyjil kk

February 28, 2018

മലയാള ടെലിവിഷൻ ചരിത്രത്തിലാദ്യമായി 1 കോടിയോളം പ്രേക്ഷകർ കണ്ടാസ്വദിച്ച  എപ്പിസോഡ് എന്ന അപൂർവ നേട്ടത്തിനടുത്തെത്തിയിരിക്കുകയാണ് ഉപ്പും മുളകും സീരിയലിലെ 314ാം അധ്യായം.. സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഒരു ഹരമായി മാറിയ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര മലയാളത്തിലെ ഇതര മിനിസ്ക്രീൻ സീരിയലുകളെ കാഴ്ചക്കാരുടെ എണ്ണത്തിൽ ബഹുദൂരം പിറകിലാക്കിയിരിക്കുകയാണ്.

ഒരു സൈക്കിളുമായി ശിവയും കേശുവും തുടങ്ങിവെക്കുന്ന കോലാഹലങ്ങളിലൂടെയാണ് എപ്പിസോഡ് തുടങ്ങുന്നത്..അയൽപക്കത്തുള്ള കൂട്ടുകാരനിൽ നിന്നും സക്കിൾ സ്വന്തമാക്കിയ ശിവയാണ് ആദ്യം സൈക്കിളുമായി ഇറങ്ങുന്നത്.പിന്നീട് കേശുവും മുടിയനും അവസാനം നീലുവുമടക്കം സൈക്കിളിൽ ഒരു കൈ നോക്കുന്നു.

എല്ലാവരും സന്തോഷമായി സൈക്കിളോടിക്കുന്നത് കണ്ട ലെച്ചുവിന് മാത്രം സങ്കടമായി…സൈക്കിൾ ഓടിക്കാനറിയാത്ത ലെച്ചുവിന് സൈക്കിൾ ഓടിക്കാൻ സഹായിക്കാൻ ആരും കൂട്ടിനെതിയുമില്ല.ഒടുവിൽ ഒറ്റയ്ക്ക് സൈക്കിൾ ഓടിക്കാൻ തുനിഞ്ഞിറങ്ങിയ ലെച്ചു നല്ല കിടിലൻ പണിയാണ് കാണിച്ചത്.മുഴുവൻ എപ്പിസോഡ് കാണാം.

Position – 1 Episode number – 314 Telecasted on Mar 27, 2017 Total Views –9,725,764