അമരീഷ് പുരി, ബാബു നമ്പൂതിരി ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ എന്നിവരുടെ ശബ്ദവുമായാണ് മൂവാറ്റുപുഴ സ്വദേശിയായ ഇബ്രാഹീം മിമിക്രി കോംപെറ്റീഷനിൽ എത്തുന്നത്. ജയവിജയ, ഉദിത് നാരായണൻ, വിദ്യാധരൻ മാസ്റ്റർ എന്നീ ഗായകരുടെ ശബ്ദത്തിൽ മികച്ച രീതിയിൽ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് മനീഷ് കോമഡി ഉത്സവവേദിയെ കൈയ്യിലെടുക്കുന്നത്.
വിധി നൽകിയ പ്രഹരങ്ങളിൽ തളരാതെ മനക്കണ്ണിന്റെ വെളിച്ചത്തിൽ കലാമികവുമായി നിരവധി വേദികളിൽ അത്ഭുത പ്രകടനങ്ങൾ നടത്തുന്ന ഷെറിൻ എന്ന അതുല്യ പ്രതിഭ..മിമിക്രി അവതരിപ്പിച്ചും ഹൃദയം തൊടുന്ന ഗാനങ്ങൾ ആലപിച്ചും കോമഡി ഉത്സവത്തിന്റെ പ്രിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് ഷെറിൻ.
അനുകരണ രംഗത്തു തിളങ്ങി നിൽക്കുന്ന ഒട്ടനവധി കലാകാരന്മാരുടെ ഗുരുസ്ഥാനീയനായ ശശി അടിമാലിയെന്ന കിടിലൻ കലാകാരന്റെ പ്രകടനം. സ്പോട്ട് ഡബ്ബിങ്ങിൽ നിറക്കൂട്ടിലെ മമ്മൂട്ടിക്കും രാവണപ്രഭുവിലെ മോഹൻലാലിനും അസാധ്യ മികവോടെ ഡബ്ബ് ചെയ്യുന്ന റിയാസ്. നാലര പതിറ്റാണ്ടായി ഹാസ്യാനുകരണ ലോകത്ത് വിരാജിക്കുന്ന മിമിക്രിയുടെ രാജാവ് കെ എസ് പ്രസാദിന് കോമഡി ഉത്സവത്തിന്റെ ആദരവ്. മുഴുവൻ എപ്പിസോഡ് കാണാം
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments