വൈപ്പിൻകരയിലെ ചങ്കും ഖൽബും ചേർന്നൊരുക്കുന്ന തകർപ്പൻ പെർഫോമൻസുമായാണ് ഇത്തവണത്തെ കോമഡി ഉത്സവം ആരംഭിക്കുന്നത്. ശേഷം കോമഡി ഉത്സവം കണ്ട് മിമിക്രി പഠിച്ച അഷ്റഫ് എന്ന നിഷ്കളങ്കനായ കലാകാരൻറെ കിടിലൻ പ്രകടനം.കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി ദുബായിലെ ജോലി ഉപേക്ഷിച്ച അഷ്റഫ് തന്റെ സ്വതസിദ്ധമായ സംസാര ശൈലികൊണ്ടും സ്പോട്ട് ഹ്യൂമർ കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ദുബായിലെ ജോലിക്കിടയിൽ മിമിക്രി അഭ്യസിക്കുമ്പോഴുണ്ടായ രസകരമായ സംഭവങ്ങളുമായി അഷ്റഫിന്റെ ചിരിയുണർത്തുന്ന അനുഭവ വിവരണം
ചെറുപ്രായത്തിൽ തന്നെ ഇരുനൂറിലധികം വേദികളിൽ നൃത്ത വിസ്മയം തീർക്കുന്ന നിഹാൽ എന്ന കൊച്ചുമിടുക്കന്റെ അസാധ്യമെന്നു തന്നെ വിശേഷിപ്പിക്കപ്പെടേണ്ട ഡാൻസ് പ്രകടനം.സ്പോട്ട് ഡബ്ബിങ്ങിൽ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിന്റെ ഏഴോളം സിനിമകളിലെ വ്യത്യസ്ഥ ശബ്ദങ്ങൾ മികവാർന്ന രീതിയിൽ ഡബ്ബ് ചെയ്യുന്ന സൂരജ്.. മുഴുവൻ എപ്പിസോഡ് കാണാം
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments