Comedy

Uppum Mulakum Episode – 546

By Shyjil kk

February 24, 2018

രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ ബാലുവിനെ വീട്ടിൽ കാണാനില്ല.എങ്ങോട്ടു പോയെന്നു അന്വേഷിച്ചപ്പോൾ വീട്ടിലെ ആർക്കും ഒരുപിടിയുമില്ല.അങ്ങനെ അന്തം വിട്ടിരിക്കുമ്പോഴാണ് മുടിയന്റെ സുഹൃത്ത് ജെറിയുടെ ഫോൺ കാൾ വരുന്നത്. ബാലുവിന്റെ അടുത്ത് നിന്നാണ് ജെറി വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ മുടിയൻ പിന്നെയും അന്തം വിട്ടു.സംഗതി വേറെ ഒന്നുമല്ല. ബാലു ഒരു കല്യാണത്തിനു പോയതാണ്.പക്ഷെ  കല്യാണം കൂടാൻ പോയ ബാലു ഒടുവിൽ കല്യാണത്തിന്റെ പാചകക്കാരനായി മാറിയെന്നു മാത്രം..

അങ്ങനെ ബാലു വീട്ടിലെത്തി.കല്യാണത്തിൽ പങ്കെടുക്കാൻ പോയ ആളെങ്ങനെയാ പാചകക്കാരനായതെന്നാണ് വീട്ടിലെ എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്.സംഭവം ഒരു വലിയ കഥയാണ്..കഥയെന്നു പറഞ്ഞാൽ മാരക ട്വിസ്റ്റ് ഉള്ള കഥ.അങ്ങനെ ബാലു കഥ പറഞ്ഞു തുടങ്ങി.ബാലു അല്ലെ ആൾ നല്ലപോലെ എരിവും പുളിവും ചേർത്ത് തന്നെയാണ്  കഥയും പറഞ്ഞത്.മുഴുവൻ എപ്പിസോഡ് കാണാം