Comedy

Comedy Utsavam Episode – 119

By Shyjil kk

February 24, 2018

മിമിക്രി കോംപെറ്റീഷനിൽ രവിയുടെയും സുരേഷിന്റെയും കിടിലൻ അനുകരണങ്ങളോടെയാണ് കോമഡി ഉത്സവത്തിന് കൊടിയേറുന്നത്. തമിഴ് നടന്മാരായ വിനു ചക്രവർത്തി , സെന്തിൽ, വിജയകാന്ത്  എന്നിവരരുടെ ശബ്ദവുമായി സുരേഷും    പഴയ കാല  നടന്മാരായ തിക്കുറിശ്ശി ജയൻ ആലുമൂഢൻ എന്നിവരെ മികച്ച രീതിയിൽ അവതരിപ്പിച്ചുകൊണ്ട് രവിയും പ്രേക്ഷകരുടെ കയ്യടി നേടുന്നു. ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിലെ  ക്രൂരനായ വില്ലനായി വെള്ളിത്തിരയിലെത്തിയ അശ്വിൻ കുമാർ  എന്ന പ്രതിഭയുടെ അധികമാരും കണ്ടിട്ടില്ലാത്ത കിടിലൻ പ്രകടനങ്ങളടങ്ങുന്ന സ്പെഷ്യൽ പെർഫോമൻസ്

വിധി നൽകിയ പ്രഹരങ്ങളെ കലാ മികവുകൊണ്ട് പൊരുതിത്തോൽപ്പിച്ച അനഘയെന്ന കലാകാരിയുടെ അത്ഭുതമുണർത്തുന്ന നൃത്ത വിസ്മയം. സ്പോട്ട് ഡബ്ബിങ്ങിൽ ABCD യെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ദുൽഖർ സൽമാന്റെ ശബ്ദം അസാധ്യ മികവോടെ അവതരിപ്പിക്കുന്ന അരുൺ കുമാർ.  ഹാസ്യ രംഗത്തു ഒരു പതിറ്റാണ്ടിലേറെയായി തന്റെ പ്രതിഭാ സ്പർശം കൊണ്ട് സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത വിനോദ് കെടാമംഗലം  കോമഡി ഉത്സവത്തിന്റെ വേദിയിലെത്തുന്നു.മുഴുവൻ എപ്പിസോഡ് കാണാം.