Comedy

Uppum Mulakum Episode 543

By Shyjil kk

February 23, 2018

മുടിയൻ ഡിഗ്രി പാസ്സായ സന്തോഷത്തിലാണ് വീട്ടിലെ എല്ലാവരും.  ഇത്രയും നാൾ മുടിയനെ കളിയാക്കിയവരെല്ലാവരും ഇപ്പോൾ മുടിയനെ പ്രശംസകൊണ്ട് മൂടുകയാണ്. കേശുവാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ മുടിയന്റെ പക്ഷം പിടിച്ചത്. അങ്ങനെ എല്ലാവരുടെയും ഇടയിൽ ഒരു ഹീറോയായി നടക്കുന്ന മുടിയനു നല്ല അസ്സൽ ജോലിയുമായാണ് ബാലു എത്തുന്നത്.

ജോലി റെഡി ആയെന്ന് കേട്ടപ്പോഴേ മുടിയൻ ആകെ ടെന്ഷനിലായി.. എന്തു വന്നാലും ജോലിക്ക് പോകില്ലെന്ന വാശിയിലാണ് മുടിയൻ.. എങ്ങനെയായാലും ജോലിക്ക് പോയേ പറ്റുള്ളുവെന്ന് ബാലുവും.അങ്ങനെ ബാലു തീരുമാനം മാറ്റില്ലെന്നുറപ്പായതോടെ ഒടുവിൽ മുടിയൻ ആ സത്യം പറഞ്ഞു..