Aryacku parinayam

എന്താണ് ആര്യയ്ക്ക് പരിണയം റിയാലിറ്റി ഷോ..?!! നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമിതാ..

By Shyjil kk

February 23, 2018

മലയാളി പ്രേക്ഷകർ കാത്തിരുന്ന വിവാഹ റിയാലിറ്റി ഷോ..ആര്യയ്ക്ക് പരിണയം

ഇവിടെ ഒരു ദൃശ്യവിപ്ലവം ഉയരുകയായി..മലയാളക്കര ഇന്നുവരെ കണ്ടിട്ടില്ലാത്ത വിവാഹക്കാഴ്ച്ചകൾക്ക് അരങ്ങുണരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം…തെന്നിന്ത്യ മുഴുവൻ സ്നേഹിക്കുന്ന ആര്യയുടെ  വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ മലയാളികളുടെ സ്വീകരണമുറികൾ ഒരുങ്ങുകയാണ്.. ആര്യക്ക് പരിണയം റിയാലിറ്റി ഷോയെക്കുറിച്ച്…

തനിക്ക് വിവാഹ പ്രായമായെന്നും വധുവിനെ അന്വേഷിക്കുകയാണെന്നും വെളിപ്പെടുത്തികൊണ്ട് ആര്യ പുറത്തുവിട്ട ഒരു വീഡിയോയായിരുന്നു  റിയാലിറ്റി ഷോയുടെ ആദ്യ പടി. താല്പര്യമുള്ള യുവതികൾക്ക് ആര്യയെ കോണ്ടാക്ട് ചെയ്യാനുള്ള മൊബൈൽ നമ്പർ സഹിതമായിരുന്നു ആര്യയുടെ വധുവിനെ തേടിയുള്ള അന്വേഷണം ആരംഭിച്ചത്.

ഒരു ലക്ഷത്തിൽപ്പരം ഫോണ്കോളുകളും 7000 ത്തിലധികം അപേക്ഷകളുമാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ ആര്യയ്ക്ക് ലഭിച്ചത്.കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ നിന്നുവരെ അപേക്ഷകൾ പ്രവഹിച്ചു…അവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  16 സുന്ദരികൾ അവസാന ഘട്ടത്തിലേക്കുള്ള വരണമാല്യവുമായി നിൽക്കുകയാണ്..!അവർക്ക് മുൻപിൽ ആര്യയെന്ന ചോക്ലേറ്റ് ബോയ് പുഞ്ചിരിയോടെ നിലയുറപ്പിച്ചിരിക്കുന്നു…കടമ്പകൾ തുടങ്ങുകയാണ്..! ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ..അഴകും കഴിവും ഒത്തിണങ്ങിയ 16 യുവസുന്ദരികൾ മാറ്റുരയ്ക്കുകയാണ് ആര്യയുടെ ഭാര്യപദം അലങ്കരിക്കുവാൻ..

ഇനിയുള്ള തന്റെ ജീവിതം പങ്കുവയ്ക്കാൻ പോകുന്ന ആ പെൺകുട്ടിക്കായി ആര്യ കാത്തിരിക്കുകയാണ്. ഈ പതിനാറു പേരിൽ ആരാണ് തന്റെ പ്രാണസഖിയാകാൻ പോകുന്നവൾ…! തന്റെ ജീവിതത്തിലെ സുഖവും ദുഖവും പങ്കുവെക്കേണ്ടത് ഇവരിലാരുമായാണ്? തനിക്ക് കൂട്ടായി, കൂടെ നിൽക്കേണ്ടത് ഇവരിലേത് മനസ്സാണ്..? ആ കൗണ്ട് ഡൗൺ ആര്യയുടെ മനസ്സിൽ തുടങ്ങുകയായി.ഒപ്പം ഈ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സുകളിലും..

ഷോയിലുടനീളം കാഴ്ചവെക്കുന്ന  പ്രകടനങ്ങളിൽ നിന്നും 5  സുന്ദരികൾ അവസാന റൗണ്ടിൽ ഏറ്റുമുട്ടും..ആ അഞ്ചു സുന്ദരിമാരിൽ ഒരാൾ ആര്യയുടെ കഴുത്തിൽ വിവാഹമാല അണിയിക്കും.തന്റെ ജീവിത പങ്കാളിയെപ്പറ്റിയുള്ള ആര്യയുടെ കാഴ്ചപ്പാട്,സങ്കൽപ്പങ്ങൾ, അഭിരുചികൾ ഒക്കെയും ഇവിടെ ഒരു മറയുമില്ലാതെ ദൃശ്യവത്കരിക്കുന്നു.തന്റെ വരാനായി വരുന്നയാളെപ്പറ്റിയുള്ള 16 യുവസുന്ദരികളുടെ സ്വപ്നങ്ങളും ഇവിടെ തുറന്നു പറയുകയാണ്.ഓരോ പെൺകുട്ടിയുടെയും സ്വഭാവ മൂല്യങ്ങൾ, ബുദ്ധിശക്തി, പക്വത, വിദ്യാഭ്യാസം, തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഇവിടെ മറയില്ലാതെ അവതരിപ്പിക്കുകയാണ്. ഇത് ഒരു മാറ്റത്തിന്റെ തുടക്കമാണ്. വിവാഹത്തിന്റെ പവിത്രതയ്ക്ക് തെല്ലും കോട്ടം വരുത്താതെ  ഒരു പുതിയ പരിണയപ്പന്തൽ  ഉയരുകയാണ്..

ഒരു താരം എന്നതിനപ്പുറം  നമ്മുടെ അയൽപക്കത്തുള്ള ഒരു യുവാവ് എന്ന രീതിയിൽ മലയാളികൾക്ക് ആര്യയെ കാണാനാകും..അമ്മമാർക് തങ്ങളുടെ മകനെപ്പോലെ, സഹോദരിമാർക്ക് സ്വന്തം സഹോദരനെപ്പോലെ, മുത്തശ്ശിമാർക്ക് ഒരു പേരക്കിടാവിനെപ്പോലെ, അങ്ങനെ മലയാളികൾ ഒന്നടങ്കം ആര്യയെ സ്വന്തം വീട്ടിലെ ഒരാളായി കാണുമ്പോൾ ആ യുവാവിന്റെ വിവാഹത്തിനായി അവരുടേതായ ഒരു പ്രാർത്ഥന കൂടിയുണ്ടാകും..അനുഗ്രഹങ്ങൾ കൂടിയുണ്ടാകും..മലയാളികളുടെ ആ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഏറ്റുവാങ്ങാൻ കൊതിച്ച്  വിവാഹം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങിലേക്കുള്ള ആദ്യ പടിയിൽ ആര്യ നിൽക്കുകയാണ്..!