Comedy

Uppum Mulakum Episode – 541

By Shyjil kk

February 19, 2018

രാവിലെ തന്നെ ഒരു വലിയ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് മുടിയൻ.. സംഭവം വേറൊന്നുമല്ല. നേരെത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറി ഒരു ചായയുണ്ടാക്കി. ചായ ഉണ്ടാക്കി കഴിഞ്ഞതും ലെച്ചു അടുക്കളയിലെത്തി..അപ്രതീക്ഷിതമായി മുടിയനെ അടുക്കളയിൽ കണ്ടതും ലെച്ചു അന്തം വിട്ടു.. പടവലം മാമി അടുക്കളയിലെത്തിയപ്പോൾ ലെച്ചു ഒരു കിടിലൻ തന്ത്രം പ്രയോഗിക്കുകയും ചെയ്തു. പക്ഷെ അവസാനം ചീറ്റിപ്പോയെന്നു മാത്രം..

ലോങ്ങ് ലീവെടുക്കാൻ വേണ്ടി ഓഫീസിലെത്തിയ നീലുവിന് ലീവ് കിട്ടിയില്ല…എന്തു വന്നാലും ലീവ് നൽകില്ലെന്ന് മാനേജർ പറഞ്ഞതോടെ നീലു ആകെ പ്രശ്നത്തിലായി. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ മുടിയനും ലെച്ചുവും ബാലുവുമെല്ലാം മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുക്കാനാണ് പറയുന്നത്. ലീവ് കിട്ടിയില്ലെങ്കിൽ ജോലി രാജിവെക്കുമെന്ന് നീലു പറഞ്ഞതോടെ ബാലു ഞെട്ടി. എന്ത് വിലകൊടുത്തും നീലുവിന് ലീവ് വാങ്ങിക്കൊടുക്കാൻ ബാലു തീരുമാനിച്ചു..അതിനായി പിറ്റേന്ന് തന്നെ ബാലു നീലുവിന്റെ ഓഫീസിലെത്തി..ബാലു ആരാ മോൻ…..! പുഷ്പം പോലെ ലീവ് നേടിയെടുത്തു.മുഴുവൻ എപ്പിസോഡ് കാണാം..