Comedy

Uppum Mulakum Episode – 542

By Shyjil kk

February 17, 2018

ഡിഗ്രി പോലും പാസ്സാവാതെ, ഒരു പണിക്കും പോകാതെ വീട്ടിൽ ചുമ്മാ ഇരിക്കുന്ന മുടിയനെ കണക്കിനു കളിയാക്കിയാണ് ലെച്ചു ആളാവുന്നത്.  ലെച്ചുവിനെ ചീത്ത പറഞ്ഞു സീൻ അവസാനിപ്പിക്കുണ്ടെങ്കിലും വീട്ടിൽ  പുതിയ വാവയെത്തുമ്പോൾ വല്യേട്ടനിങ്ങനെ ഒരു പണിക്കും പോകാതെ വെറുതെ നടക്കുന്നത് മോശമല്ലേ എന്ന ലെച്ചുവിന്റെ ചോദ്യം മുടിയനെ ആഴത്തിൽ സ്പർശിച്ചു.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായാണ് ചന്ദ്രൻ വീട്ടിലേക്ക് കടന്നു വന്നത്..കുറേ  നാളുകൾക്കു ശേഷം വീണ്ടും കണ്ടതിനാൽ സ്നേഹത്തോടെ തന്നെ ബാലു വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. പക്ഷെ നീലുവിനെ കണ്ടതോടെ ചന്ദ്രൻ അന്തം വിട്ടു. ഒടുവിൽ നീലു ഗർഭിണിയാണെന്ന് അറിയുക കൂടി ചെയ്തതോടെ ചന്ദ്രന് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയിലായി. ചന്ദ്രന് ശേഷം വീട്ടിലെത്തിയ ശങ്കരണ്ണനും ഗർഭിണിയായ നീലുവിനെ കണ്ട് അന്തം വിട്ടു. ചുരുക്കി പറഞ്ഞാൽ ബാലുവിന്റെ സർപ്രൈസ് ഐഡിയ ശെരിക്കും ഫലിച്ചുവെന്ന് സാരം. പെട്ടെന്നാണ് മുടിയൻ വീണ്ടും കടന്നു വരുന്നത്.അച്ഛൻ, അമ്മ, പടവലം മാമി, ലെച്ചു, കേശു, ശിവ അങ്ങനെ എല്ലാവരെയും വിളിച്ചുകൂട്ടി ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തുകയാണ്  മുടിയൻ. അതോടെ നമ്മുടെ മുടിയൻ നല്ല അഡാർ ഹീറോയായി മാറി. മുഴുവൻ എപ്പിസോഡ് കാണാം..