flowers

Sreekandan Nair Show Episode – 92

By Shyjil kk

February 17, 2018

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയകൾ കേരളത്തിൽ സജീവമാകുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിൽ  അത്തരം സന്ദേശങ്ങളുടെ യാഥാർഥ്യങ്ങൾ തേടിയുള്ള  സംവാദവുമായി ശ്രീകണ്ഠൻ നായർ ഷോ..

സാമൂഹ്യ-സാംസ്‌കാരിക-നിയമ പരിപാലന രംഗത്തെ പ്രമുഖരും മകളെ നഷ്ടപ്പെട്ട മാതാ പിതാക്കളും പങ്കെടുക്കുന്ന ചർച്ചയിലൂടെ കേരള ജനതയെ ഭീതിയിലാഴ്ത്തിയ ചൈൽഡ് മിസ്സിംഗ് കേസുകളിലെ യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകൾ. കുട്ടികളെ തട്ടികൊണ്ടുപോകുന്ന മാഫിയകളെ കുറിച്ച് പ്രചരിക്കപ്പെട്ട സന്ദേശങ്ങളിലെ സത്യങ്ങളും അർദ്ധ-സത്യങ്ങളും കല്ലുവെച്ച നുണകളും ഇഴകീറി പരിശോധിക്കുന്ന ശ്രീകണ്ഠൻ നായർ ഷോ ആദ്യ ഭാഗം കാണാം..