മിമിക്രി മത്സരത്തിൽ സന്ദീപും സന്തോഷും ചേർന്ന് വ്യത്യസ്തമായ നിരവധി താരങ്ങളുടെ ശബ്ദങ്ങൾ അനുകരിച്ചുകൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്നു. അനശ്വര നടന്മാരായ തിലകൻ, എം ജി സോമൻ, ആകാശവാണിയിലെ കൗതുക വാർത്തകൾ വായിച്ചിരുന്ന രാമചന്ദ്രൻ എന്നിവരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന സന്തോഷ്. സന്ദീപിന്റെ വക കെ എം മാണി, വിനയ് ഫോർട്ട്, ഉമ്മൻ ചാണ്ടി എന്നിവരുടെ ശബ്ദങ്ങളുമായി കോമഡി ഉത്സവവേദിയെ ചിരിപ്പിക്കുന്ന സന്തോഷും കൂടി ചേരുന്നതോടെ മിമിക്രി മത്സരം മികവിന്റെ പര്യായമായി മാറുന്നു.
വൈകല്യങ്ങൾ സമ്മാനിച്ച പരിമിതികൾക്കിടയിലും കലയുടെ ഗോപുരങ്ങൾ സ്വപ്നം കാണുന്ന സ്വാലിൻ എന്ന കുരുന്നു പ്രതിഭയുടെ സ്പെഷ്യൽ പെർഫോമൻസ്. കോമഡി ഉത്സവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അനുകരണ കലയിലേക്ക് പിച്ചവെച്ച സ്വാലിൻ എന്ന പ്രതിഭാധനനായ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹം മെഗാ സ്റ്റാർ മമ്മൂട്ടിയെ ഒരു നോക്ക് കാണണമെന്നതാണ്. സ്വാലിഹിന്റെ ആഗ്രഹം അറിഞ്ഞ കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ടിനി ടോം ഒടുവിൽ കോമഡി ഉത്സവ വേദിയിലൂടെ തന്നെ അത് മമ്മൂട്ടിയെ അറിയിക്കുന്നു.
മറ്റൊരു സ്പെഷ്യൽ പെർഫോമൻസിൽ അരുൺ വെഞ്ഞാറമ്മൂട് എന്ന അത്ഭുത കലാകാരൻ 40 താരങ്ങൾക്ക് സ്പോട്ട് ഡബ്ബ് ചെയ്ത് കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്ന കാഴ്ച്ച. കോഴിക്കോടിൻറെ മണ്ണിൽ നിന്നും പാട്ടിന്റെ കൂട്ടുകാരനായി മാറിയ വേലായുധൻ കാഞ്ഞിരക്കുഴി എന്ന സാധാരണക്കാരനായ കലാകാരനാണ് വൈറൽ വീഡിയോ സെഗ്മെന്റിൽ കോമഡി ഉത്സവവേദിയിലെത്തുന്നത്. സ്പോട്ട് ഡബ്ബിങ്ങിൽ തേന്മാവിൻ കൊമ്പത്തിലെ ശ്രീനിവാസനു വേണ്ടി മികച്ച പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന വിപിൻ ചന്ദ്രൻറെ പ്രകടനം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments