Entertainment

Uppum Mulakum Episode – 540

By Shyjil kk

February 16, 2018

ബാലുവിന്റെ വീട്ടിൽ മൊത്തം പ്രശ്നങ്ങളാണ്. നീലുവിന്റെ ആരോഗ്യ പ്രശ്ങ്ങളും പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്ണതകളുമെല്ലാം ആലോചിച്ച് ബാലുവിന് ആകെ ടെൻഷനാണ്.. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാനുള്ള വഴി അന്വേഷിക്കുകയാണ് ബാലു. കുടുംബ ക്ഷേത്രത്തിലെ പതിവ് പ്രാർത്ഥന മുടക്കിയതായിരിക്കുമോ ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന സംശയമാണ് ബാലുവിന്.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു ജ്യോത്സനെ കാണാനുള്ള ഉപദേശവുമായി  പടവലം മാമിയെത്തി. ജ്യോത്സനുള്ള ഫീസും പൂജക്കുള്ള ചെലവും പടവലം മാമി നോക്കിക്കോളാമെന്ന് പറഞ്ഞതോടെ ബാലു രണ്ടാമതൊന്നാലോചിക്കാതെ സമ്മതം മൂളി.അങ്ങനെ ജ്യോത്സ്യനെ കണ്ട് പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ് ബാലു തിരിച്ചെത്തിയത്.പക്ഷെ ലോകത്തെവിടെയുമില്ലാത്ത ഒരു പൂജയുമായാണ് ബാലു എത്തിയതെന്ന് മാത്രം.മുഴുവൻ എപ്പിസോഡ് കാണാം…