Comedy

Uppum Mulakum Episode – 539

By Shyjil kk

February 14, 2018

കഥ കേൾക്കാൻ വലിയ ഇഷ്ടമാണ് ശിവയ്ക്കും കേശുവിനും.അതുകൊണ്ട് തന്നെ മഹാഭാരത കഥയിലെ ഓരോ രംഗങ്ങളും വളരെ ശ്രദ്ധയോടെയാണ് കേശു കേട്ടിരുന്നത്. പക്ഷെ കഥ കേട്ടു കഴിഞ്ഞപ്പോൾ കേശുവിന് ചില സംശയങ്ങൾ..ചെറുതല്ലാത്ത സംശയങ്ങൾക്ക് ഒടുവിൽ പടവലം മാമിയുടെ വക നല്ല ചീത്തയും കേട്ടു.

നീലുവിന്റെ ആരോഗ്യത്തിനു വേണ്ടി കുറുന്തോട്ടി കഷായമുണ്ടാക്കാനുള്ള എല്ലാ സാധനങ്ങളുമായാണ് ബാലു എത്തിയിരിക്കുന്നത്..മുട്ടുവേദനയുള്ള പടവലം മാമി കഷായമുണ്ടാക്കാൻ ആദ്യ വിസമ്മതിച്ചുവെങ്കിലും ബാലുവിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒടുവിൽ സമ്മതം മൂളി..അടുക്കളയിൽ എന്തോ ഉണ്ടാക്കാൻ പോകുകയാണെന്നറിഞ്ഞ കേശു സന്തോഷത്തോടെ ഓടിയെത്തി..കേശുവിന് വേണ്ടി അമ്പലപ്പുഴ പാൽപ്പായസം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പാണെന്ന് ബാലു പറയുക കൂടി ചെയ്തതോടെ കേശു ആളാകെ ഉഷാറായി..അങ്ങനെ കുറെ നേരത്തെ പാചകത്തിനു ശേഷം നല്ല കയ്പ്പുള്ള കഷായം തയ്യാറായി.കയ്പ്പു നിറഞ്ഞ മുഴുവൻ എപ്പിസോഡ് കാണാം