Comedy

Comedy Utsavam Episode – 112

By Shyjil kk

February 14, 2018

സജി പൊന്നനും വിഷ്ണും ചേർന്നൊരുക്കുന്ന കിടിലൻ മിമിക്രി മത്സരത്തോടെയാണ് കോമഡി ഉത്സവത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ വിശിഷ്ട വ്യക്തികളായ ഉമ്മൻ ചാണ്ടി, കെ ആർ ഗൗരിയമ്മ, പി സി ജോർജ്ജ് എന്നിവരുടെ ശബ്ദങ്ങളുമായി സജി പൊന്നപ്പൻ എന്ന നിയമസഭാ സെക്രെട്ടറിയേറ്റ് ഉദ്യഗസ്ഥൻ കഴിവ് തെളിയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണുവിന്റെ വക പഴയ കാല താരങ്ങളായ മധു, അടൂർ ഭവാനി, കെ പി ഉമ്മർ , എം എസ് തൃപ്പുണിത്തറ തുടങ്ങിയവരുടെ തികവൊത്ത ശബ്ദങ്ങൾ. സ്പോട്ട് ഡബ്ബിങ്ങിൽ ഹരിനാരായണൻ എന്ന കൊച്ചു മിടുക്കൻ ടോവിനോ തോമസിന്റെ അപ്പുവിനും  കാഞ്ചന മാലയ്ക്കും  സ്പോട്ട് ഡബ്ബിങ്ങ് നടത്തി കാണികളെ അത്ഭുതപ്പെടുത്തുന്നു.

പാട്ടു പാടുന്നതിനൊപ്പം പടം വരച്ചുകൊണ്ട് അസാധ്യ പ്രകടനവുമായെത്തുന്ന ശിവപ്രസാദ് എന്ന കലാകാരൻ ഒടുവിൽ അനുകരണ കലയിലെ തന്റെ കഴിവുകൊണ്ടും കോമഡി ഉത്സവ വേദി കീഴടക്കുന്നു. മറ്റൊരു സ്പെഷ്യൽ പെർഫോമൻസിൽ നയന മണികണ്ഠൻ എന്ന കൊച്ചുമിടുക്കി കിടിലൻ മിക്രിയുമായെത്തുന്നു. പരേതർക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച അഷ്‌റഫ് താമരശ്ശേരിയെന്ന മനുഷ്യസ്നേഹിയെ കോമഡി ഉത്സവ വേദിയിലൂടെ ആദരിച്ചുകൊണ്ട്  ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്ന ധന്യ നിമിഷങ്ങൾ. ശേഷം അനുകരണ ലോകത്തെ അധികമാരും അറിയപ്പെടാത്ത കലാ പ്രതിഭ ബിജുവിന്റെ തികച്ചും വ്യത്യസ്തമായ പ്രകടനം.മുഴുവൻ എപ്പിസോഡ് കാണാം.