Comedy

Uppum Mulakum Episode – 538

By Shyjil kk

February 13, 2018

ബാലുവിന് മൊത്തത്തിലൊരു വയ്യായ്ക…എന്താണ് കാര്യമെന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ല…എന്തോ വശപ്പിശകുണ്ടെന്ന് നീലുവിനും മക്കൾക്കും മനസ്സിലായി.പക്ഷെ എന്താണ് കുഴപ്പമെന്ന് മാത്രം മനസ്സിലാകുന്നില്ല. എവിടെയും ഇരിക്കാൻ പറ്റാത്ത എന്തോ പ്രശനമാണെന്ന് മാത്രം അവസാനം എല്ലാവര്ക്കും മനസ്സിലായി.

സംഭവം ഒരു കുരുവാണ്..അതും ബാലുവിന്റെ ചന്തിയിൽ തന്നെ കൃത്യമായി കുരു വന്നു..ആരോടും പറയരുതെന്ന് ബാലു നീലുവിന് മുന്നറിയിപ്പ് നൽകിയെങ്കിലും മാമി വഴി മക്കളെല്ലാവരും കാര്യമറിഞ്ഞു.. ബാലു ആളാകെ ബുദ്ധിമുട്ടിലാണ്. ഇരിക്കാനും നിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ആസ്ഥാനത്തുണ്ടായ കുരു പന്തെറിഞ്ഞു പൊട്ടിക്കാൻ വരെ ശ്രമങ്ങളുണ്ടായി..കേശുവാണ് പന്തെറിഞ്ഞു പൊട്ടിക്കാനുള്ള തന്ത്രം പ്രയോഗിച്ചത്. ഒടുവിൽ ബാലുവിന്റെ ‘കുരു’ പ്രശനം തീർക്കാൻ പടവലം മാമി ഒരു രഹസ്യ ആയുധം പ്രയോഗിച്ചു. മുഴുവൻ എപ്പിസോഡ് കാണാം.