മിമിക്രി മത്സരത്തിൽ സജാദും നിഷാമും ചേർന്ന് വ്യത്യസ്തമായ നിരവധി താരങ്ങളുടെ ശബ്ദങ്ങൾ അനുകരിച്ചുകൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്നു. പഴയ കാല നടന്മാരായ കെ പി എസ് പടന്നയിലിനെയും ശങ്കരാടിയെയും മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവ്വശിയെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന സജാദിനൊപ്പം നിൽക്കുന്ന പ്രകടനവുമായി നിസാമിന്റെ വക രാഘവനും ഹരിശ്രീ അശോകനും സലിം കുമാറും കൂടിയെത്തുന്നതോടെ മിമിക്രി മത്സരം പൂർണമാകുന്നു.
കീബോർഡിൽ മാന്ത്രിക ധ്വനി പടർത്തി സംഗീത ആരാധകരെ ആസ്വാദനത്തിന്റെ അത്ഭുത ലോകത്തെത്തിക്കുന്ന ലത്തീഷ അൻസാരി എന്ന അതുല്യ കലാകാരിയാണ് സ്പെഷ്യൽ പെർഫോമൻസുമായി കോമഡി ഉത്സവ വേദിയിലെത്തുന്നത്.
മറ്റൊരു സ്പെഷ്യൽ പെർഫോമൻസിൽ തമിഴകത്തിന്റെ വിഖ്യാത നായകൻ എംജി ആറിന്റെ ശബ്ദവും രൂപവും അസാധ്യ മികവോടെ അവതരിപ്പിക്കുന്ന ഷിബു അരവിന്ദൻ എന്ന കലാകാരൻ നിരവധി പ്രേക്ഷക മനം കവരുന്നു.
അനുകരണ കലയിലെ ഗിന്നസ് റെക്കോർഡ് ഉടമയായ ബഹുമുഖ പ്രതിഭ അരുൺ ലാലിൻറെ കിടിലൻ സ്പോട്ട് ഡബ്ബിങ്ങ്.മുഴുവൻ കാഴ്ചകളും കാണാം.
Recent comments