ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ നൃത്ത രംഗത്ത് തന്റേതായ സാന്നിധ്യമുറപ്പിച്ച അനുഷ്കയെന്ന കലാകാരിയുടെ നൃത്ത വിസ്മയത്തോടെയാണ് കോമഡി ഉത്സവത്തിന്റെ 109 ാം അധ്യായം ആരംഭിക്കുന്നത്.വഴവൂർ ഭാരതനാട്യമെന്ന തികച്ചു വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ നൃത്ത രൂപത്തെ അനുഷ്ക അസാധ്യമായ മെയ്വഴക്കത്തോടെ അവതരിപ്പിക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകരും മോട്ടിവേറ്റേഴ്സും ആ പ്രകടനം കണ്ടു തീർക്കുന്നത്..
കഴിഞ്ഞ തവണ ലാലേട്ടൻ സ്പെഷ്യൽ ഡാൻസുമായി പ്രേക്ഷകരെ കയ്യിലെടുത്ത ഡി സോൾസ് ടീം ഇത്തവണ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗാനങ്ങളും സൂപ്പർ ഡയലോഗുകളും കോർത്തിണക്കിയ കിടിലൻ പ്രകടനവുമായാണ് കോമഡി ഉത്സവ വേദി കീഴടക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ അറുമുഖൻ വെങ്കിടൻ എന്ന അതുല്യ കലാകാരനെ അധികമാർക്കും പരിചയമുണ്ടാകില്ല.. ഇന്നലെകളിൽ മലയാളികളുടെ മനസ്സിലേക്ക് പെയ്തിറങ്ങിയ നിരവധി നാടൻ പാട്ടുകളുടെ രചയിതാവായ ഈ അതുല്യ കലാകാരനെ ലോകം തിരിച്ചറിയപ്പെടാൻ തുടങ്ങുന്നത് കോമഡി ഉത്സവ വേദിയിലൂടെയായിരിക്കുമെന്നത് ഈ മഹോത്സവ വേദിയെ കൂടുതൽ ധന്യമാക്കിത്തീർക്കുന്നു. അനശ്വര കലാകാരൻ കലാഭവൻ മണിക്ക് വേണ്ടി അറുമുഖൻ ചേട്ടൻ എഴുതിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹത്തിന്റെ മകൻ ഷൈനും കൊച്ചു മകളും എത്തുന്നു.
സ്പോട്ട് ഡബ്ബിങ്ങിൽ ഇത്തവണ എട്ടോളം കലാകാരൻമാർ ചേർന്നൊരുക്കുന്ന കിടിലൻ ഡബ്ബിങ് സദ്യ.. കലാശക്കൊട്ടിൽ സൊഡക്ക് ഡാൻസുമായി കോമഡി ഉത്സവത്തിലെ കിടിലൻ കലാകാരന്മാരും കൂടെ നമ്മുടെ സ്വന്തം മിഥുനും. മുഴുവൻ എപ്പിസോഡ് കാണാം
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Flowers Top Singer #524
- August 18, 2020
Recent comments