Comedy

Comedy Utsavam Episode – 110

By Shyjil kk

February 12, 2018

100ാം അധ്യായത്തിന്റെ ആഘോഷരാവുകൾക്കു ശേഷം പുത്തൻ രസക്കാഴ്ചകളുമായി കോമഡി ഉത്സവം വീണ്ടുമെത്തുന്നു. ഇത്തവണ കോമഡി ഉത്സവം കാണാനെത്തുന്ന കാണികൾക്കൊരു വലിയ പ്രത്യേകതയുണ്ട്..നമ്മുടെ കോമഡി ഉത്സവത്തിന്റെ ജീവ നാഡിയായ സംവിധായകൻ  മിഥിലാജിന്റെ സുഹൃത്തുക്കളും നാട്ടുകാരുമാണ് ഈ വാരം കോമഡി ഉത്സവം നേരിട്ടു കാണാനെത്തിയ വിശിഷ്ട കാണികൾ

മിമിക്രി മത്സരത്തിൽ  അഖിലും ദിലീപും ചേർന്ന് തിരികൊളുത്തുന്ന ചിരിയുത്സവത്തിൽ പിന്നീട് സ്പെഷ്യൽ പെർഫോമൻസുമായെത്തുന്നത്  ഒരു അമ്മയും മകനുമാണ്. സ്വര മധുര്യം കൊണ്ട് ഗാനമേള വേദികളിൽ അത്ഭുതം തീർക്കുന്ന സോനയെന്ന അമ്മയും ഷെറിൻ എന്ന മകനും കോമഡി ഉത്സവ വേദിയിലെത്താൻ വേണ്ടിയാണ് അനുകരണ രംഗത്ത് പിച്ചവെച്ചു തുടങ്ങിയത് വൈറൽ വീഡിയോ സെഗ്മെന്റിൽ തുഷാർ മാധവ് എന്ന ഗായകന്റെ മിന്നുന്ന പ്രകടനം.സ്പോട്ട് ഡബ്ബിങ്ങിൽ കോമഡി ഉത്സവത്തിന്റെ അഭിമാനമായി മാറിയ ആദർശിന്റെ കിടിലൻ പ്രകടനവും .മുഴുവൻ രസക്കാഴ്ചകളും കാണാം.