Comedy

Uppum Mulakum Episode – 534

By Shyjil kk

February 08, 2018

ഒരു കാർ വാങ്ങണമെന്നതാണ് മക്കൾ പടയുടെ ആഗ്രഹം.അതിനായി ബാലുവിനോടും നീലുവിനോടും പറഞ്ഞു നോക്കിയെങ്കിലും രണ്ടു പേരും സമ്മതിച്ചില്ല. ആദ്യം നിഷേധിച്ചെങ്കിലും പിന്നീടാലോചിച്ചപ്പോൾ ഒരു കാർ വാങ്ങുന്നത് നല്ലതാണെന്ന തോന്നൽ ബാലുവിനുമുണ്ടായി.

ഗർഭിണികളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കേണ്ടത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷികമാണെന്ന് വായിച്ചറിഞ്ഞ ലെച്ചു നീലുവിന്റെ ആഗ്രഹമെന്തെന്ന് ചോദിച്ചു. ഒരു സിനിമ കണ്ടാൽ കൊള്ളാമെന്ന് പറഞ്ഞ നീലുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ് മക്കൾ പടയും ബാലുവും. മുഴുവൻ എപ്പിസോഡ് കാണാം.