Comedy

Uppum Mulakum Episode – 532

By Shyjil kk

February 08, 2018

പ്രസവാവശ്യങ്ങൾക്കായി അവധിയെടുക്കാൻ നീലുവിനെ നിർബന്ധിക്കുകയാണ് ബാലു. പക്ഷെ ഇപ്പോൾ ലീവ് എടുത്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി ബാലുവിനെ പറഞ്ഞു മനസ്സിലാക്കുകയാണ് നീലുവും ലെച്ചുവും. പതിവുപോലെ സ്കാനിങ്ങിനു പോകാനുള്ള ടാക്സി ഏർപ്പാടാക്കാനുള്ള ദൗത്യം മുടിയനു തന്നെ കിട്ടി .പ്രസവ ശേഷം എല്ലാ കണക്കുകളും തീർത്ത് മൂടിയനു പണം തിരിച്ചു നൽകുമെന്ന് ബാലു പറയുന്നുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല.

ബാലുവിന് ഇപ്പോൾ വളരെ നല്ല കാലമാണ്.പ്രസവ സമയത്തേക്ക് പണം കണ്ടെത്താൻ വേണ്ടി ചേർന്ന ചിട്ടി ബാലുവിന് തന്നെ കിട്ടി. ചിട്ടി കിട്ടിയ വിവരം ബാലു വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.പക്ഷെ മുടിയനിലൂടെ വീട്ടിലുള്ള എല്ലാവരും വിവരം അറിഞ്ഞു.. ചിട്ടി പണം കൊണ്ട് ഷെയർ മാർക്കെറ്റിലൂടെ ഒരുപാട് സമ്പാദിക്കാമെന്ന് കണക്കു കൂടിയിരുന്ന ബാലുവിന്റെ  പദ്ധതി അതോടെ പൊളിഞ്ഞു. മുഴുവൻ പണവും നീലുവിന്റെ അക്കൗണ്ടിൽ സുരക്ഷിതമായെത്തി. മുഴുവൻ എപ്പിസോഡ് കാണാം..