Comedy

Comedy Utsavam Episode – 107

By Shyjil kk

February 08, 2018

കോമഡി ഉത്സവത്തിലൂടെ മലയാളികൾക്ക് സുപരിചിതരായ  അജേഷ്, അഭിലാഷ് എന്നീ കലാകാരന്മാരാണ് ഇത്തവണ മിമിക്രി കോംപെഷനെത്തുന്നത്. ടി പി മാധവന്റെയും ജോയ് മാത്യുവിന്റെയും ശബ്ദങ്ങൾ അനുകരിച്ചുകൊണ്ട് അഭിലാഷ് വേദി കീഴടക്കുമ്പോൾ പറവൂർ ഭാരതന്റെയും കുഞ്ചന്റെയും ശബ്ദങ്ങളിലൂടെ അജേഷും ഒരിക്കൽ കൂടി കഴിവ് തെളിയിക്കുന്നു.

ഇരുളടഞ്ഞ കണ്ണുകളുമായി പുല്ലാങ്കുഴലിൽ മധുര സംഗീതമൊരുക്കുന്ന അസാമാന്യ പ്രതിഭ കുഞ്ഞമ്പുവിന്റെ സ്പെഷ്യൽ പെർഫോമൻസ്. പ്രായം തളർത്താത്ത കലാമികവുമായി കോമഡി ഉത്സവത്തിന്റെ എല്ലാ പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുന്ന കുഞ്ഞമ്പുവിന്റെ പ്രകടനത്തിന് ശേഷം  കോമഡി ഉത്സവത്തിലെ പ്രിയ മോട്ടിവേറ്റർ കലാഭവൻ പ്രജോദിന്റെ തുള്ളൽ ഗാനം. മറ്റൊരു സ്പെഷ്യൽ പെർഫോമൻസിൽ കനൽ പാട്ടുകൂട്ടം എന്ന കലാകൂട്ടായ്മ നാടൻ പാട്ടുകളുമായെത്തി പ്രേക്ഷക മനം കവരുന്നു.മുഴുവൻ എപ്പിസോഡ് കാണാം..