Comedy

Uppum Mulakum Episode – 531

By Shyjil kk

February 07, 2018

യാതൊരു വിധ പ്രശ്നങ്ങളിലും ചെന്നു തല വെക്കില്ല എന്ന് നീലുവിന് ഉറപ്പു കൊടുത്തിട്ടാണ് ബാലു ജോലിക്കിറങ്ങുന്നത്. പക്ഷെ ബാലു അല്ലെ കക്ഷി..പാപി ചെല്ലുന്നിടം പാതാളം എന്ന കണക്കിനാണ് ബാലുവിന്റെ കാര്യം. മത്സരയോട്ടത്തിനിടെ ‘പുഞ്ചിരി’ ബസുമായി അടിയുണ്ടാക്കിയാണ് ബാലു തിരിച്ചെത്തിയത്. പുഞ്ചിരി ബസിലെ എല്ലാവരെയും കണക്കിന് തല്ലിയെന്ന് ബാലു പറയുന്നുണ്ടെങ്കിലും ബാലുവിന്റെ പുഞ്ചിരിക്കാണ് കാര്യമായെന്തോ തകരാർ പറ്റിയതെന്ന് മക്കൾ പടയ്ക്ക് മനസ്സിലായി.

തലേന്നത്തെ അടിയുടെ ബാക്കിയുണ്ടാവുമെന്ന് പേടിച്ച ബാലു പിറ്റേന്ന് ജോലിക്ക് പോയില്ല.. പക്ഷെ ബാലുവിന്റെ ചക്കര ബസിലെ സ്ഥിരം യാത്രക്കാരായ ചില പെൺകുട്ടികൾ ബാലുവിനെ തേടി വീട്ടിലെത്തി. പറക്കും ബാലുവിന്റെ ആരാധകരെ കണ്ട് അന്തം വിട്ട നീലുവും മക്കളും പിന്നീട് ബാലുവിന്റെ ഗമ സഹിക്കേണ്ട അവസ്ഥയിലായി.മുഴുവൻ എപ്പിസോഡ് കാണാം..