പ്രകൃതിയിലെ സൂക്ഷമമായ ശബ്ദങ്ങൾ വരെ തികഞ്ഞ മികവോടെ അനുകരിക്കുന്ന നാച്ചുറൽ മിമിക്രിയോടെയാണ് കോമഡി ഉത്സവത്തിന്റെ 105ാം അധ്യായം ആരംഭിക്കുന്നത്. വിവിധ തരം ജീവികളുടെ ശബ്ദങ്ങൾക്കൊപ്പം സൗണ്ട് എഫക്ട് കൂടി അസാധ്യമായ മികവോടെ അനുകരിക്കുന്ന പ്രകടനത്തിൽ കാണികൾക്കൊപ്പം മോട്ടിവേട്ടേഴ്സും ആശ്ചര്യപ്പെടുന്നു.
ആരും കൊതിക്കുന്ന മരണ മാസ്സ് എൻട്രിയുമായെത്തി നാടൻ പാട്ടുകൾ പാടിയും ചുവടുകൾ വെച്ചും ടീം കുടൂസിനൊപ്പം പ്രേക്ഷക മനം കീഴടക്കുന്ന ബിജുക്കുട്ടന്റെ പ്രകടനം കോമഡി ഉത്സവത്തിലെ 100ാം അദ്ധ്യത്തിന്റെ ആഘോഷ രാവുകൾക്ക് കൂടുതൽ നിറപ്പകിട്ടേകുന്നു.
രോഗം തളർത്താത്ത താളബോധവുമായി കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഷംനയെന്ന കലാകാരിയുടെ അസാമാന്യ നർത്തന മികവിനാണ് പിന്നീട് കോമഡി ഉത്സവ വേദി സാക്ഷ്യം വഹിച്ചത്.
കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ 5 പേർ ഒരുമിച്ചവതരിപ്പിക്കുന്ന സ്പോട്ട് ഡബ്ബിങ്ങിലൂടെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെ ശബ്ദം അതേ മികവോടെ അവതരിപ്പിക്കപ്പെടുന്നു.മുഴുവൻ കാഴ്ചകളും കാണാം.
Related posts
- September 26, 2019
Uppum Mulakum – 947
- September 25, 2019
Comedy Utsavam – 474
- September 25, 2019
Top Singer – 332 ( Part – C)
- September 25, 2019
Recent comments