Comedy

Comedy Utsavam episode – 104

By Shyjil kk

February 07, 2018

ലോക മലയാളികളുടെ ചിരിയുടെ പൂരപ്പറമ്പായ കോമഡി ഉത്സവത്തിൽ സ്മിതേഷിന്റെയും ഉസ്മാന്റെയും മിമിക്രി കോംപെറ്റിഷനോടെയാണ് ഇത്തവണത്തെ അധ്യായം ആരംഭിക്കുന്നത്. ഉമ്മൻ ചാണ്ടി, പ്രേം കുമാർ, ആമിനതാത്ത എന്നിവരുടെ ശബ്ദങ്ങളുമായി ഉസ്മാനും തിലകൻ, മോഹൻലാൽ, ജനാർദ്ദനൻ എന്നിവരുടെ പഴയകാല ശബ്ദങ്ങളുമായി സ്മിതേഷും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു.

സ്പെഷ്യൽ പെർഫോമൻസിൽ മ്യൂസിക്കൽ മിമിക്രിയുമായി കോമഡി ഉത്സവ വേദി കീഴടക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ കിടിലൻ പ്രകടനം. മറ്റൊരു സൊപെഷ്യൽ പെർഫോമൻസിൽ 101 പേരുടെ ശബ്ദം അനുകരിച്ച് കാണികളെ അത്ഭുതപ്പെടുത്തിയ സതീഷ് എന്ന കലാകാരന്റെ മറ്റൊരു അസാധ്യ പ്രകടനം.ഇത്തവണ പ്രേക്ഷകർ പറയുന്ന താരങ്ങളെ നിമിഷങ്ങൾക്കകം അനുകരിച്ചുകൊണ്ടാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.