Comedy

Comedy utsavam episode – 103

By Shyjil kk

February 06, 2018

കോമഡി ഉത്സവത്തിന്റെ പ്രിയ പ്രേക്ഷകർക്കായി മണിക്കുട്ടനും കൂട്ടരും ചേർന്നൊരുക്കിയ സ്പെഷ്യൽ പെർഫോമൻസിലൂടെയാണ് 103ാം  അധ്യായം ആരംഭിക്കുന്നത്. നാടൻ പാട്ടിന്റെ താളാത്മകമായ വരികൾക്കൊപ്പം അണുവിട താളം മുറിയാത്ത നൃത്തച്ചുവടുകൾ കൂടി സമ്മേളിക്കുന്നതോടെ  പ്രേക്ഷകന് ഒരിക്കലും മറക്കാത്ത   ദൃശ്യ-ശ്രവ്യ അനുഭൂതി ലഭിക്കുന്നു

സമ്യുളിലെ അത്ഭുത ഗായിക കൊച്ചു ദിയയുടെ ആരെയും മയക്കുന്ന പ്രകടനം.4 വയസ്സു മാത്രം പ്രായമുള്ള ദിയക്കുട്ടി  തന്റെ കലാമികവിനാൽ  ആസ്വാദകരെ വിസ്മയിപ്പിച്ചുകൊണ്ട്  കോമഡി ഉത്സവ വേദി കീഴടക്കുന്നു. പിന്നീട് കോമഡി ഉത്സവത്തിൽ ഇതുവരെ കാണാത്ത സാൻഡ് ആർട്ടിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഉദയൻ എന്ന കലാകാരന്റെ അവിസ്മരണീയ പ്രകടനം. കോമഡി ഉത്സവം ലോകത്തിന് സമ്മാനിച്ച  പെൺ പുലികളായ  കലാകാരികളുടെ കിടിലൻ മിമിക്രി.മുഴുവൻ രസക്കാഴ്ചകളും കാണാം.