Comedy

Uppum Mulakum episode – 530

By Shyjil kk

February 05, 2018

പുതിയ കുഞ്ഞു വരുന്നതിനാൽ ബാലു ആളാകെ മാറിയിട്ടുണ്ട്.പഴയതു പോലെ മടിപിടിച്ച് വീട്ടിൽ തന്നെയിരിക്കാനൊന്നും ‘പുതിയ’ ബാലു തയ്യാറല്ല.. എപ്പോഴെങ്കിലും കിട്ടുന്ന റിപ്പയറിംഗ് വർക്കുകൾ കൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ബാലു വീണ്ടും ഡ്രൈവറുടെ വേഷമണിയാണ് പോവുകയാണ്.ഇന്ത്യ മുഴുവൻ ലോറിയുമായി കറങ്ങിയതിന്റെ ധൈര്യത്തിൽ നിസാർ മുതലാളിയുടെ ബസിലാണ് ഡ്രൈവറായി ബാലു ജോലിക്ക് കയറുന്നത്.

ജോലി കഴിഞ്ഞെത്തിയ ബാലു വളരെ സന്തോഷത്തിലാണ്. ദിവസവും ബാലുവിന്റെ കയ്യിൽ നിന്ന് 1000 രൂപ കിട്ടുമെന്ന് പ്രതീക്ഷിച്ച നീലുവിന്  .പക്ഷെ പണമൊന്നും കിട്ടിയില്ല.ഡ്രൈവേഴ്സ് അസോസിയേഷന്റെ സംസ്ഥാന സംമ്മേളനത്തിനുള്ള പിരിവിലേക്കായി തന്റെ ആദ്യ ദിവസത്തെ കൂലി മൊത്തമായി നൽകിക്കൊണ്ടാണ് ബാലു ‘മാതൃകയായത്’.  വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞ ബാലു തന്റെ ആദ്യ ദിവസത്തെ സംഭവബഹുലമായ വീര സാഹസിക കൃത്യങ്ങൾ മക്കളായ ശിവയ്ക്കും കേശുവിനുമായി വിവരിച്ചു കൊടുത്തു..അങ്ങനെ എല്ലാംകൊണ്ടും ശുഭകരമായ ആദ്യ ദിവസം പിന്നിട്ടു.പക്ഷെ രണ്ടാം നാൾ സംഗതി വിചാരിച്ചതുപോലെയൊന്നുമല്ല അവസാനിച്ചത്.മുഴുവൻ എപ്പിസോഡ് കാണാം.