Comedy

Uppum Mulakum episode – 529

By Shyjil kk

February 05, 2018

സമാധാനമായി ജോലി ചെയ്തിരിക്കുമ്പോഴാണ് ബാലുവിനെ തേടി ചന്ദ്രന്റെ ഫോൺ വിളി വരുന്നത്. സംഗതി വേറൊന്നുമല്ല. നല്ല അസ്സൽ മിലിറ്ററി ഐറ്റം കയ്യിൽ കിട്ടിയിട്ടുണ്ട്. വീട്ടിലിരുന്നു മദ്യപിക്കാനാവില്ലെന്നു പറഞ്ഞ ബാലുവിന് ചന്ദ്രൻ ഒരു കിടിലൻ ഐഡിയയും പറഞ്ഞു കൊടുത്തു. അരിഷ്ടത്തിൽ മദ്യം ചേർക്കുക..ശേഷം ശരീര വേദന മാറാനുള്ള മരുന്നാണെന്ന് പറഞ്ഞ് ആവശ്യമുള്ളപ്പോഴെല്ലാം ഇടതു കഴിക്കുക..ഇതാണ് ആ കിടിലൻ തന്ത്രം.

ഐഡിയ ബാലുവിന് നന്നേ ഇഷ്ടപ്പെട്ടു.വീട്ടിലിരുന്നുകൊണ്ട് തന്നെ ആരെയും പേടിക്കാതെ മദ്യം കഴിക്കാം.. അങ്ങനെ അരിഷ്ടവും ‘മിലിറ്ററിയും’ സമാസമം ചേർത്ത കിടുക്കൻ മരുന്നുമായി ബാലു വീട്ടിലെത്തി.  പ്രത്യേക അരിഷ്ടം ആരും എടുത്തു കഴിക്കാതിരിക്കാൻ വേണ്ടി ബാലു പല അടവുകളും പയറ്റുന്നുണ്ട്.പക്ഷെ മുടിയൻ അതൊന്നും ചെവിക്കൊണ്ടില്ല.പുള്ളി ആവശ്യത്തിൽ കൂടുതൽ അതങ്ങെടുത്തു കഴിച്ചു. മുഴുവൻ എപ്പിസോഡ് കാണാം.