നീലുവിനെയും കൂട്ടി ആശുപത്രിയിലേക്ക് പോകാനൊരുങ്ങുകയാണ് ബാലു.പണ്ടത്തെ പോലെ ഓട്ടോറിക്ഷയിലോന്നും ഇനി യാത്ര പറ്റില്ല.അതുകൊണ്ട് ഒരു കാർ വാങ്ങണമെന്നാണ് ബാലുവിന്റെ അഭിപ്രായം.എന്നാൽ 10 മാസത്തെ ആവശ്യത്തിന് ഒരു കാർ വാങ്ങി വെറുതെ പണം ചിലവാക്കേണ്ടതില്ലാ എന്നാണ് നീലുവിന്റെ പക്ഷം. കാറിനായി വാദപ്രതിവാദങ്ങളിലേർപ്പെട്ടിരിക്കുന്ന ബാലുവിനും നീലിമയ്ക്കും ഒടുവിൽ മുടിയൻ ഓൺലൈൻ വഴി ടാക്സി ഏർപ്പാടാക്കി കൊടുക്കുന്നു.
വിശന്നു വലഞ്ഞാണ് ബാലുവും നീലുവും ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയത്.വല്ലതും കഴിക്കാൻ വേണ്ടി അടുക്കളയിലേക്ക് എത്തിയപ്പോഴാണ് ഭക്ഷണമൊന്നും ഇല്ലെന്ന് മനസ്സിലാകുന്നത്.കൃത്യ സമയത്ത് ഭക്ഷണം പാകം ചെയ്യേണ്ട ലെച്ചു നല്ല അസ്സലായി ഉറങ്ങിപ്പോയി..പക്ഷെ വിശന്നിരിക്കുന്ന വീട്ടുകാരെ തേടി ഒരു സന്തോഷ വർത്തയെത്തി. സ്കാനിംഗ് റിപ്പാർട്ട് വന്നു. നീലുവിന് ഇരട്ടക്കുട്ടികളാണ്.സന്തോഷത്താൽ തുള്ളിച്ചാടിയ ബാലു അപ്പോൾത്തന്നെ 5 ബിരിയാണിയും ഒരു മസാല ദോശയും പാർസൽ വാങ്ങി.. ഇപ്പോൾ ഇരട്ടക്കുട്ടികളെ കുറിച്ച് മാത്രമേ വീട്ടിൽ ചർച്ചയുള്ളൂ.മുഴുവൻ എപ്പിസോഡ് കാണാം.
Related posts
- August 21, 2020
Chakkappazham #09
- August 21, 2020
Uppum Mulakum #1120
- August 21, 2020
Uppum Mulakum #1119
- August 21, 2020
Recent comments