Comedy Utsavam

Comedy utsavam episode – 102

By Shyjil kk

January 31, 2018

മിമിക്രി കോംപെറ്റീഷനിൽ  രധുവിന്റെയും  മിഥിൻരാജിന്റെയും കിടിലൻ പ്രകടനത്തോടെയാണ് ഇത്തവണത്തെ എപ്പിസോഡ് ആരംഭിക്കുന്നത്.സുരേഷ് കൃഷ്ണയെയും  രമേശ് പിഷാരടിയെയും  രധു  അവതരിപ്പിക്കുമ്പോൾ മിഥുൻ രാജ് സുനിൽ സുഗതയുടെയും ശ്രീനാഥ് ഭാസിയുടെയും ശബ്ദങ്ങൾ മികവുറ്റതാക്കുന്നു.

സ്പെഷ്യൽ പെർഫോമൻസിൽ കോമഡി ഉത്സവത്തെക്കുറിച്ച് ന്യൂസ് ഹവറിലെ ചർച്ചയുമായെത്തുന്ന വാർത്താ അവതാരകൻ നികേഷിന്റെയും    രാഷ്‌ടീയ നേതാക്കളുടെയും അമ്പരപ്പിക്കുന്ന പൊളിറ്റിക്കൽ മിമിക്രി. മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിക്ക് ആദരാമർപ്പിച്ചുകൊണ്ട് കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായി മാറിയ ഗോകുൽ രാജിന്റെയും അജിത് പാലക്കാടിന്റെയും നാടൻ പാട്ടുകൾ. സാമ്പത്തിക പരാധീനതകൾ മൂലം കഷ്ടപ്പെടുന്ന കലാകാരന്മാർക്ക് കൈത്താങ്ങുമായി കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ഡോ.സി ജെ റോയ് കോമഡി ഉത്സവത്തെ കൂടുതൽ ധന്യമാക്കുന്നു. കോമഡി ഉത്സവത്തിന്റെ സംവിധായകൻ മിഥിലാജ് അടക്കം പരിപാടിയുടെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവരും ചേർന്നുകൊണ്ട് 100ാം അധ്യായം ആഘോഷമാക്കുന്ന അവിസ്മരണീയ കാഴ്ച്ചകൾ .മുഴുവൻ എപ്പിസോഡ് കാണാം.