Comedy

Uppum mulakum episode – 527

By Shyjil kk

January 29, 2018

മുടിയനെ പട്ടാളക്കാരനാക്കുമെന്ന വാശിയിലാണ് ബാലു. റിക്രൂട്ട്മെന്റ്നു  മുന്നേ തന്നെ മുടിയനു ആവശ്യമായ പരിശീലനങ്ങൾ നൽകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബാലു നടത്തുന്നുണ്ട്. ഓട്ടം, പുഷ് അപ്പ് തുടങ്ങി എല്ലാ വ്യായാമ മുറകളും മുടിയനെക്കൊണ്ട് ചെയ്യിക്കുന്ന ബാലു പരിശീലകനെന്ന നിലയിൽ വളരെ കർക്കശക്കാരനാണ്. എങ്ങനെയെങ്കിലും ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടണമെന്നാണ് മുടിയന്റെ ചിന്ത. അതിനായി പല വഴികളും നോക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുന്നു.

റിക്രൂട്ട്മെന്റിനു പോകാനുള്ള ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്താണ് ബാലു വരുന്നത്.  അച്ഛൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയെന്ന്  മനസ്സിലായ മുടിയൻ ആകെ ആധിയിലാണ്.യുദ്ധത്തെക്കുറിച്ചും പട്ടാളക്കാരുടെ മറ്റു പ്രയാസങ്ങളെക്കുറിച്ചും മനസ്സിലാക്കിയതോടെ  പാവത്തിന്റെ ടെൻഷൻ ഒന്നുകൂടി കൂടി..പക്ഷെ ബാലുവിന്റെ അല്ലെ മകൻ.കൃത്യസമയത്തു മുങ്ങാനുള്ള വിദ്യ പാരമ്പര്യമായി തന്നെ കിട്ടിയിട്ടുണ്ട്.മുഴുവൻ എപ്പിസോഡ് കാണാം